തൃക്കരിപ്പൂർ: വലിയപറമ്പ ബീച്ചാരക്കടവിലെ നജില നാസർ അക്ഷരങ്ങളിൽ കൈവെക്കുമ്പോൾ അവയത്രയും ദൃശ്യാനുഭൂതി പകരുന്ന ചിത്രങ്ങളായി മാറും. ഭാഷ അറബി ആയാലും ഇംഗ്ലീഷ് ആയാലും നജിലയുടെ കൈവഴക്കത്തിൽ അവ മനോഹര സൃഷ്ടികളാവുകയാണ്.
അറബി ഭാഷ മാത്രമാണ് പൊതുവെ കാലിഗ്രഫിക്ക് വിഷയീഭവിക്കുന്നത്. എഴുത്തിനുപുറമേ തുണിയിലുള്ള അലങ്കാര തയ്യിലും ഫാബ്രിക് പെയിൻറിങ്ങും നജിലക്ക് പ്രിയപ്പെട്ടവയാണ്. കോവിഡ് അടച്ചിടലിൽ വീട്ടിൽ തളച്ചിടപ്പെട്ടപ്പോൾ യു ട്യൂബിെൻറ സഹായത്താലാണ് മിടുക്കി ഈ കല സ്വായത്തമാക്കിയത്.
പടന്നകടപ്പുറം ഗവ. ഹയർസെക്കൻററി സ്കൂളിലെ പത്താംതരം വിദ്യാർഥിനിയായ നജില സി. അബ്ദുൽ നാസറിെൻറയും പി. ആബിദയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.