തൃക്കരിപ്പൂർ: ഗുജറാത്തിൽ നടന്ന പ്രഥമ ദേശീയ ബീച്ച് ഫുട്ബാൾ ചാമ്പ്യന്മാരായി തിരിച്ചെത്തിയ കേരള ടീമിലെ ജില്ലയിൽ നിന്നുള്ള കളിക്കാർക്കും കോച്ചിനും മാനേജർക്കും പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ജില്ല ഫുട്ബാൾ അസോസിയേഷൻ സ്വീകരണം നൽകി.
വൈസ് പ്രസിഡന്റ് രാജൻ കെ. എടാട്ടുമ്മൽ, മെംബർ കെ.കെ. സൈനുദ്ദീൻ, യു.സി. മുഹമ്മദ് കുഞ്ഞി, സന്തോഷ് ട്രോഫി താരം ഇ.കെ. റിസ്വാൻ അലി എന്നിവർ ചേർന്ന് ബൊക്കെ നൽകി സ്വീകരിച്ചു. കോച്ചും മാനേജരും ഉൾെപ്പടെ ആറ് കളിക്കാരാണ് ജില്ലയിൽ നിന്നുള്ളത്. സംസ്ഥാന സീനിയർ ഫുട്ബാൾ ട്രോഫി നേടിയ ടീമിന്റെ പരിശീലകൻ ഷസിൻ ചന്ദ്രനാണ് ഇക്കുറി ദേശീയ നേട്ടത്തിലേക്ക് കേരളത്തെ പിടിച്ചുയർത്തിയത്.
മാനേജർ സിദ്ദീഖ് ചക്കര, കോഓഡിനേറ്റർ ശരീഫ് മാടാപ്രം, കളിക്കാരായ കെ. കമാലുദ്ദീൻ, യു. സുഹൈൽ, ജിക്സൺ, കെ.എം.സി. ഷാഹിദ്, ടി.കെ.ബി. മുഹ്സീർ, ശഹാസ് റഹ്മാൻ എന്നിവരാണ് കിരീട നേട്ടത്തിൽ ജില്ലയുടെ അഭിമാനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.