സുബിൻ

ബാലികയെ പീഡിപ്പിച്ച കേസ്​: പെട്രോൾ ബങ്ക്‌ ജീവനക്കാരൻ റിമാൻഡിൽ

തൃക്കരിപ്പൂർ: ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ പെട്രോൾ ബങ്ക്‌ ജീവനക്കാരൻ റിമാൻഡിൽ. മീലിയാട്ട് സ്വദേശി സുധി എന്ന സുബിനെ (25)യാണ് ചന്തേര ​​പൊലീസ് അറസ്​റ്റ്​ചെയ്തത്. ഇതുമായി ബന്ധപ്പെട്ട മറ്റൊരു സംഭവത്തിൽ അബ്​ദുൽ ഖാദറി(37)നെയും അറസ്​റ്റ്​ചെയ്തു.

പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറാണ് പീഡനവിവരം പൊലീസിലും ചൈൽഡ് ലൈനിലും അറിയിച്ചത്.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ കേസ് രജിസ്​റ്റർ ചെയ്യുകയായിരുന്നു. ഹൊസ്ദുർഗ് ജെ.എഫ്.സി.എം കോടതി പ്രതികളെ റിമാൻഡ്​ ചെയ്തു.

Tags:    
News Summary - pocso case petrol bunk staff in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.