തൃക്കരിപ്പൂർ: അസമിലെ വൈഷ്ണവ സത്രങ്ങളിൽ പതിനഞ്ചാം നൂറ്റാണ്ടിൽ ആരംഭിച്ച സത്രിയ നൃത്തം തൃക്കരിപ്പൂർ തലിച്ചാലം താരകത്തിൽ അരങ്ങേറി. പ്രസിദ്ധ സത്രിയ കലാകാരി ഡോ. അന്വേഷ മഹന്തയാണ് പരമ്പരാഗത വേഷവിധാനത്തിൽ സത്രിയ നൃത്തം അവതരിപ്പിച്ചത്.
ഭാഗവതത്തിലേയും മഹാഭാരതത്തിലേയും ശ്രീകൃഷ്ണ ലീലകളെ ആസ്പദമാക്കി രചിച്ച ഈരടികളെ നാട്യശാസ്ത്രത്തിലേയും അഭിനയ ദർപ്പണത്തിന്റെയും നൃത്തസിദ്ധാന്തങ്ങളിലൂടെ വളർത്തിയെടുത്തതാണ് സത്രിയ നൃത്തമെന്ന് ഡോ. അന്വേഷ ആമുഖത്തിൽ പറഞ്ഞു.
വൈഷ്ണവ സത്രങ്ങളിലെ ബ്രഹ്മചാരി സമൂഹവും കുടുംബജീവിതം നയിക്കുന്ന സന്യാസിവര്യന്മാരുമാണ് രചന നിർവഹിച്ചത്. ജാതിമത ചിന്തകളെയും വർണസങ്കൽപങ്ങളെയും എതിർത്ത് നിലകൊണ്ടതാണ് ശ്രീമദ് ശങ്കർ ദേവന് അസമിൽ ഇത്രയധികം പിന്തുണ ഉണ്ടായതെന്നും അവർ അഭിപ്രായപ്പെട്ടു.
പരിപാടിയോടനുബന്ധിച്ച് സത്രിയ സോദ്ദാഹരണ ക്ലാസും ഉണ്ടായിരുന്നു. മുഖാമുഖത്തിലും ചർച്ചയിലും കെ.പി. ശ്രീധരൻ, എ.യു. ബാലകൃഷ്ണൻ, കഥകളി ആശാൻ ടി.ടി. കൃഷ്ണൻ, അഡ്വ. പി.വി. ഹരീഷ്, ഡോ. അനില, ശരണ്യ ലാസ്യ, സംഗീത് ഭാസ്കർ, ഉമാദേവി, സി. വിജയൻ, കെ. സുരേശൻ എന്നിവർ പങ്കെടുത്തു. കൾചർ മാസ്റ്റേഴ്സ് പുരസ്കാരം ഐ.സി.സി.എൻ സെക്രട്ടറി ജനറൽ ഡോ. വി. ജയരാജൻ ഡോ. അന്വേഷ മഹന്തക്ക് സമ്മാനിച്ചു. അന്നപൂർണ രവീന്ദ്രൻ നർത്തകിയെ പരിചയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.