സ​മു​ദ്ര​ദി​ന​ത്തി​ൽ മാ​വി​ലാ​ക​ട​പ്പു​റം ഗ​വ. എ​ൽ.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ തീ​ർ​ത്ത മ​നു​ഷ്യ​മ​തി​ൽ

സമുദ്രദിനത്തിൽ പ്രതീകാത്മക കടൽഭിത്തി തീർത്തു

തൃ​ക്ക​രി​പ്പൂ​ർ: അ​വ​രു​ടെ തീ​രം സം​ര​ക്ഷി​ക്കാ​ൻ പ്ര​തീ​കാ​ത്മ​ക മ​തി​ൽ തീ​ർ​ത്ത് സ്‌​കൂ​ൾ കു​ട്ടി​ക​ൾ. മാ​വി​ലാ​ക​ട​പ്പു​റം ഗ​വ. എ​ൽ.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ​മു​ദ്ര ദി​ന​ത്തി​ൽ തീ​രം കാ​ക്കാ​ൻ മ​നു​ഷ്യ​മ​തി​ൽ തീ​ർ​ത്ത​ത്.

അ​നി​യ​ന്ത്രി​ത​മാ​യ മ​ണ​ലെ​ടു​പ്പ് മൂ​ലം മാ​വി​ലാ​ക​ട​പ്പു​റം പു​ലി​മു​ട്ട് മു​ത​ൽ പ​ന്ത്ര​ണ്ടി​ൽ വ​രെ​യു​ള്ള ക​ട​ൽ​തീ​രം ക​ട​ലെ​ടു​ത്ത് ഇ​ല്ലാ​താ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​വി​ഷ​യം ജ​ന​ങ്ങ​ളു​ടെ​യും അ​ധി​കൃ​ത​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ന്ന​തി​ന് പ്ര​തീ​കാ​ത്മ​ക ക​ട​ൽ​ഭി​ത്തി തീ​ർ​ത്ത​ത്.

തു​ട​ർ​ന്ന് ക​ട​ൽ ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യി സ്വീ​ക​രി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ത്തി​ന്റെ മാ​തൃ​ക​യി​ൽ അ​ണി​നി​ര​ന്നു.

ഹെ​ഡ്മാ​സ്റ്റ​ർ എ.​ജി. ഷം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി. മ​നോ​ജ് കു​മാ​ർ, ടി.​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, എ. ​സു​നി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മലിനമാക്കാൻ അനുവദിക്കില്ല; കൈകോർത്ത് കടലിന്റെ മക്കൾ

തൃ​ക്ക​രി​പ്പൂ​ർ: 'ക​ട​ൽ മ​ലി​ന​മാ​കാ​ൻ അ​നു​വ​ദി​ക്കി​ല്ല' എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ലോ​ക സ​മു​ദ്ര​ദി​ന​ത്തി​ൽ എം.​എ.​യു.​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ കൈ​കോ​ർ​ത്തു. എം.​ടി. അ​ബ്ദു​ൽ ജ​ബ്ബാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ ക​ട​ൽ​സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ചെ​യ്തു. തു​ട​ർ​ന്ന് തീ​ര​ത്തെ മാ​ലി​ന്യം നീ​ക്കം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്റ്‌ പി.​കെ. സ​ത്യ​ൻ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം. ​അ​ബ്ദു​റ​സാ​ഖ്, അ​ധ്യാ​പ​ക​രാ​യ വ​ത്സ​ല, പ്രീ​ത, രേ​ണു​ക, ശോ​ഭ​ന, അ​ന​സ്, സി.​ആ​ർ.​സി കോ​ഓ​ഡി​നേ​റ്റ​ർ പി.​കെ. ജു​വൈ​രി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തീരം ശുചീകരിച്ച് വിദ്യാർഥികൾ

കാ​സ​ർ​കോ​ട്: ലോ​ക സ​മു​ദ്ര​ദി​ന​ത്തി​ൽ ക​ട​ല്‍തീ​രം ശു​ചീ​ക​രി​ച്ച് കേ​ര​ള കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍. പ്ര​കൃ​തി ക്ല​ബ്, പ​രി​സ്ഥി​തി പ​ഠ​ന​വ​കു​പ്പ്, നാ​ഷ​ന​ല്‍ സ​ര്‍വി​സ് സ്‌​കീം, ഓ​ഷ്യ​ന്‍ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ കൊ​ച്ചി​ന്‍ ചാ​പ്റ്റ​ര്‍, നാ​ഷ​ന​ല്‍ സെ​ന്റ​ര്‍ ഫോ​ര്‍ കോ​സ്റ്റ​ല്‍ റി​സ​ര്‍ച്​ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തൃ​ക്ക​ണ്ണാ​ട് ക​ട​ൽ​തീ​ര​മാ​ണ് ശു​ചീ​ക​രി​ച്ച​ത്.

രാ​വി​ലെ ഏ​ഴ് മ​ണി​യോ​ടെ നൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ള്‍ ക​ട​ല്‍തീ​ര​ത്തെ​ത്തി. ശേ​ഖ​രി​ച്ച മാ​ലി​ന്യം മെ​ഹ്ബൂ​ബ് ഇ​ക്കോ സൊ​ലൂ​ഷ​ന്‍സ് ഡ​യ​റ​ക്ട​ര്‍ അ​ബ്ദു​ല്ല​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ സം​സ്‌​ക​രി​ച്ചു.വൈ​സ് ചാ​ന്‍സ​ല​ര്‍ പ്ര​ഫ. എ​ച്ച്. വെ​ങ്ക​ടേ​ശ്വ​ർ​ലു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡീ​ൻ പ്ര​ഫ. മു​ത്തു​കു​മാ​ര്‍ മു​ത്തു​ച്ചാ​മി, ഉ​ദു​മ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ല​ക്ഷ്മി, ടെ​ക്‌​നി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​സു​ധീ​ഷ്, എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ ഡോ. ​എ​സ്. അ​ന്‍ബ​ഴ​കി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - symbolic sea wall was completed on ocean day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.