തൃക്കരിപ്പൂർ: ട്രക്കിനടിയിൽപെട്ട ദമ്പതിമാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തൃക്കരിപ്പൂർ തങ്കയംമുക്കിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റ തൃക്കരിപ്പൂർ ടൗണിലെ ആധാരം എഴുത്തുകാരൻ ജനാർദനൻ, ഭാര്യ രാഗിണി എന്നിവർക്കാണ് പരിക്കേറ്റത്.
ദമ്പതികൾ തങ്കയം ഭാഗത്തേക്ക് പോകുമ്പോൾ ബൈപാസിൽനിന്ന് കാലിക്കടവ് ഭാഗത്തേക്ക് വരുകയായിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദമ്പതിമാർ റോഡിൽ തെറിച്ചു വിഴുകയും സ്കൂട്ടർ ട്രക്കിന്റെ അടിയിൽപെടുകയുമായിരുന്നു. പരിക്കേറ്റ ഇരുവരെയും പയ്യന്നൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.