ഉദുമ: ബേക്കൽ കോട്ടയുടെ സന്ദർശനസമയം ഇനി രാവിലെ 6.30 മുതൽ വൈകീട്ട് 6.30 വരെയായിരിക്കും. മുമ്പ് ഇത് രാവിലെ എട്ടു മുതൽ വൈകീട്ട് ആറുവരെയായിരുന്നു. വൈകീട്ട് 5.30ന് ടിക്കറ്റ് കൗണ്ടർ അടച്ചിരുന്നത് ഇനി വൈകീട്ട് ആറിന് അടക്കും. കേന്ദ്ര പുരാവസ്തുവകുപ്പിന്റെ കേരളത്തിലെ മുഴുവൻ കോട്ടകളിലും പുതിയ സമയക്രമം പാലിക്കാൻ പുരാവസ്തുവകുപ്പ് തൃശൂർ സർക്കിൾ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് കെ.ആർ. റെഡ്ഡി നിർദേശം നൽകുകയായിരുന്നു.
ടിക്കറ്റ് നിരക്കിൽ മാറ്റമില്ല. 25 രൂപയാണ് ടിക്കറ്റ് ചാർജ്. ഓൺലൈനിൽ ഇത് 20 രൂപയാണ്. 15 വയസ്സു വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം. രാവിലെ ഒന്നരമണിക്കൂർ മുമ്പും വൈകീട്ട് അരമണിക്കൂർ കൂടുതലും സന്ദർശനസമയം കൂട്ടിയത് സന്ദർശകർക്ക് വെയിലേൽക്കാതെ കോട്ട കാണാൻ ചെറിയൊരാശ്വാസമാകും. സൂര്യാസ്ത്മയത്തിന് തൊട്ടുമുമ്പ് കോട്ടയുടെ സന്ദർശനസമയം അവസാനിക്കുന്നതിനാൽ സൂര്യാസ്തമയം കാണാനും രാത്രി കോട്ടയിൽ ചെലവഴിക്കാനും സന്ദർശനസമയം രാത്രി ഒമ്പതുവരെ നീട്ടണമെന്നാണ് സന്ദർശകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.