ഉദുമ: ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അപകടാവസ്ഥയിലായ സ്കൂൾ കെട്ടിടം വിദ്യാർഥികൾക്ക് ഭീഷണിയാകുന്നു. 50 വർഷം പഴക്കമുള്ള ആറ് സ്കൂൾ കെട്ടിടങ്ങളാണ് അപകടാവസ്ഥയിലായത്. കെട്ടിടത്തിൽ ക്ലാസുകൾ നടക്കുന്നില്ലെങ്കിലും ഇതുവരെയായി പൊളിച്ചുനീക്കിയിട്ടില്ല. ഓടുമേഞ്ഞ കെട്ടിടങ്ങളുടെ മേൽക്കൂരയും മറ്റും ദ്രവിച്ച നിലയിലാണ്.
ജില്ല പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ജില്ല പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ നടപടിയായില്ല. കെട്ടിടം പൊളിച്ചുനീക്കാൻ ടെൻഡർ വെച്ചെങ്കിലും സ്വീകരിക്കാൻ ആരും തയാറാവാത്തതാണ് കെട്ടിടം പൊളിച്ചുനീക്കാത്തതിന് കാരണമെന്ന് ജില്ല പഞ്ചായത്ത് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.