ഉദുമ: സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ സ്മരണകൾ നിറഞ്ഞ് ഉദുമ പടിഞ്ഞാർ അംബിക എ.എൽ.പി സ്കൂൾ കവാടം. സ്വാതന്ത്ര്യ സമരനായകരായ ഡോ. ബി.ആർ. അംബേദ്കർ, ഭഗത് സിങ്, കെ. കേളപ്പൻ, സുഭാഷ് ചന്ദ്രബോസ്, സർദാർ പട്ടേൽ, സരോജിനി നായിഡു എന്നിവരുടെ ഛായാപടങ്ങൾ വർണങ്ങളിലൂടെ ആവിഷ്കരിച്ച മനോഹരമായ പ്രവേശന കവാടം വിദ്യാലയത്തിന്റെ അന്തരീക്ഷത്തിന് തന്നെ മാറ്റം സൃഷ്ടിച്ചിരിക്കുകയാണ്.
വിദ്യാർഥികളിൽ ചരിത്ര ബോധമുണർത്താൻ ചരിത്ര പ്രാധാന്യമുളള ദണ്ഡിയാത്ര, ജാലിയൻ വാലാബാഗ് കൂട്ടക്കൊല, ഒന്നാം സ്വാതന്ത്ര്യ സമരം എന്നിവയടക്കമുള്ള ചരിത്ര സ്മൃതികളുണർത്തുന്ന ചുമർചിത്രങ്ങൾ സർഗാത്മകമായ കരവിരുതിലൂടെ വരച്ചുവെച്ചിരിക്കുന്നു. പി.ടി.എ കമ്മിറ്റി നാട്ടുകാരുടെ സഹകരണത്തോടെ നിർമിച്ച പ്രവേശനകവാടം തിങ്കളാഴ്ച രാവിലെ 11.30ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷതവഹിക്കും. ചടങ്ങിൽ ആർട്ടിസ്റ്റ് ബാലു ഉമേഷ് നഗറിന് ജില്ലപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ആദരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.