അങ്കമാലി: നഗരസഭയില്‍ ഇടതു മുന്നണിയിൽ സീറ്റ് ചര്‍ച്ച പൂര്‍ത്തിയായി. ആകെ 30 വാര്‍ഡിൽ 21 സീറ്റില്‍ സി.പി.എം മത്സരിക്കും.അഞ്ചിടത്ത് ജനതാദളും മൂന്ന് സീറ്റില്‍ സി.പി.ഐയും മത്സരിക്കും.
ഒരു സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനും ധാരണയായി. ജനതാദളിനും സി.പി.ഐക്കും കഴിഞ്ഞ തവണെത്ത സീറ്റാണ് ഇക്കുറിയും നല്‍കിയത്. കേരള കോണ്‍ഗ്രസ് എമ്മിനുള്ള സീറ്റ് സി.പി.എമ്മില്‍നിന്ന് നല്‍കും. കഴിഞ്ഞ തവണ 22 സീറ്റിലാണ് സി.പി.എം മത്സരിച്ചത്.
വാര്‍ഡ് 21ല്‍ ഒഴികെ 20 വാര്‍ഡിലും സി.പി.എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
ഷോബി ജോര്‍ജ് (ഒന്ന്), പി.എന്‍. ജോഷി (രണ്ട്), ബിനു ബി. അയ്യമ്പിള്ളി (മൂന്ന്), ഗ്രേസി ദേവസി (നാല്), ധന്യ ടീച്ചര്‍ (അഞ്ച്), ജെറി പൗലോസ് (എട്ട്), എം.എ. ഗ്രേസി (ഒമ്പത്), കെ.പി. സുജാതന്‍ (10), ലേഖ മധു (11), സരിത അനില്‍ (12), വിനീത ദിലീപ് (13), എം.എസ്. ഗിരീഷ്കുമാര്‍ (14), രജനി ശിവദാസന്‍ (15), ടി.വൈ. ഏല്യാസ് (17), സിനി മാര്ട്ടിന് (18), നിബി ജോമോന് (19), ഷൈറ്റ ബെന്നി (23), അജി ടീച്ചര്‍ (27), കെ.ടി. രാജേഷ് (29), സചിന് കുര്യാക്കോസ് (30). ഷോബി ജോര്‍ജ്, ബിനു അയ്യമ്പിള്ളി, രേഖ മധു, ഷൈറ്റ ബെന്നി, എം.എസ്. ഗിരീഷ്കുമാര്‍, ടി.വൈ. ഏല്യാസ്, എം.എസ്. ഗിരീഷ്കുമാര്‍, വിനീത ദിലീപ് എന്നിവർ സിറ്റിങ് കൗണ്‍സിലര്‍മാരാണ്. ജനതാദളിലെ ബെന്നി മൂഞ്ഞേലി (ആറ്), ബെന്നി പള്ളിപ്പാട്ട് (ഏഴ്), മോളി മാത്യു (20), ലിസി ലോറന്‍സ് (25) എന്നിവര്‍ മത്സരിക്കും. ജനതാദളിെൻറ 24ാം വാര്‍ഡിലെ സ്ഥാനാര്‍ഥിയെ പിന്നീട് തീരുമാനിക്കും. സി.പി.ഐയുടെ ഗ്രേസി ജോയി (16), സി.ബി. രാജന് (28) എന്നിവർ മത്സരിക്കും. 26ാം വാര്‍ഡില്‍ സി.പി.ഐയുടെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ല.
കേരള കോണ്‍ഗ്രസ് എമ്മിലെ മാര്ട്ടിന് മുണ്ടാടന്‍ 22ാം വാര്‍ഡിലായിരിക്കും മത്സരിക്കുക. എന്നാല്‍, ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.