അങ്കമാലി: വോട്ട് ചെയ്തിറങ്ങിയ വയോധികന്‍ കുഴഞ്ഞു വീണ് മരിച്ചു. നെടുമ്പാശ്ശേരി മേയ്ക്കാവ് വടക്കേടത്ത് വീട്ടില്‍ ചാത്തെൻറ മകന്‍ ചാത്തപ്പനാണ് ( 86 ) മരിച്ചത്. വ്യാഴാഴ്ച രാവിലെ 11നാണ് സംഭവം. നെടുമ്പാശ്ശേരി പഞ്ചായത്ത് അകപ്പറമ്പ് മേയ്ക്കാവ് ഒമ്പതാം വാര്‍ഡിലെ അകപ്പറമ്പ് കമ്മ്യൂണിറ്റി ഹാളില്‍ വോട്ട് ചെയ്ത ശേഷം തൊട്ടടുത്ത ചായക്കടയിലത്തെിയ ഉടനെയായിരുന്നു കുഴഞ്ഞു വീണത്.
അങ്കമാലി എല്‍.എഫ് ആശുപത്രിയിലത്തെിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചൊവ്വര തെറ്റാലി എസ്.എന്‍.ഡി.പി പൊതുശ്മശാനത്തില്‍. ഭാര്യ: പരേതയായ ജാനു. മക്കള്‍: വേലായുധന്‍, വേണു, ബിന്ദു. മരുമക്കള്‍: ശ്യാമള, മധു,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.