അങ്കമാലി: നിയന്ത്രണം വിട്ട കാര്‍ ജ്വല്ലറിയിലേക്ക് പാഞ്ഞു കയറി ആറു പേര്‍ക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. കട അടഞ്ഞ് കിടന്നതും റോഡില്‍ യാത്രികര്‍ കുറവായതിനാലും വന്‍ ദുരന്തം ഒഴിവായി.
കാർ യാത്രികരായ തൃശൂര്‍ സ്വദേശികളായ ചിറ്റിനപ്പിള്ളി എടത്തല വീട്ടില്‍ വിഷ്ണു സുനില്‍ (25), കണറ്റുകര വീട്ടില്‍ കെ.എസ് വിഷ്ണു (25), പുവ്വത്തുകടവില്‍ റിനില്‍ (27), കുന്ദംകുളം ജന്നത്ത് വീട്ടില്‍ രോഹന്‍ ഫിറോസ് (24), ഈസ്റ്റ് പോര്‍ട്ട് എടാട്ടുകാരന്‍ വീട്ടില്‍ കാസ്ട്രോ തോമസ് (27), സെക്യൂരിറ്റി ജീവനക്കാരനായ ഭരത് ബഹാര്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകടത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍െറ വലതുകാല്‍ ഒടിഞ്ഞു. ആറ് പേരെയും അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ അങ്കമാലി പട്ടണത്തിലെ എം.വി ചാക്കോ ജ്വല്ലറിയിലേക്ക് ശനിയാഴ്ച രാത്രി 11.10നാണ് കാർ പാഞ്ഞുകയറിയത്. ജ്വല്ലറിയുടെ ഷട്ടര്‍ അടച്ചിട്ട ശേഷം സെക്യൂരിറ്റി ജീവനക്കാരന്‍ പുറത്ത് കസേരയില്‍ ഇരിക്കുകയായിരുന്നു.
അപകടത്തില്‍ ജ്വല്ലറിയുടെ ഷട്ടര്‍ ഇരുവശവും തകര്‍ന്നു. കാര്‍ ഭാഗികമായി തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ കാറിനകത്തുണ്ടായിരുന്നവരുടെ തലക്കും മുഖത്തും കൈാലുകള്‍ക്കും പരുക്കേറ്റു. കാറിനും ഷട്ടറിനുമിടയില്‍ കുടുങ്ങി വീണ സെക്യൂരിറ്റി ജീവനക്കാന്‍റെ കാലില്‍ കാറിന്‍റെ ടയര്‍ കയറിയിറങ്ങി. സംഭവം അറിഞ്ഞത്തെിയ പൊലീസാണ് പരുക്കേറ്റവരെ ആശുപത്രിയിലത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.