അങ്കമാലി: മൂക്കന്നൂരിൽ ഏകദേശം അഞ്ചു മാസമായ ആൺകുട്ടിയെ ഉപക്ഷിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ആഴകം സെൻറ് മേരീസ് യാക്കോബായ ഹെര്‍മോൺ പള്ളിയുടെ വാരാന്തയിലാണ് കുട്ടിയെ കണ്ടെത്തിയത്.
പള്ളിയുടെ വടക്കേ വരാന്തയിൽ പാലും കുപ്പിയും കൈയിൽ പിടിച്ച് തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. കരച്ചില് കേട്ടാണ് കുട്ടിയെ കണ്ടെത്തിയത്. വിവരമറിഞ്ഞ് നിരവധി ആളുകൾ പള്ളി പരിസരത്ത് തടിച്ചുകൂടി. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.