അങ്കമാലി: കുറുമശ്ശേരിയില്‍ ഗുണ്ടനേതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് പിടിയില്‍. കുറുമശ്ശേരി പള്ളിയറയ്ക്കല്‍ വീട്ടില്‍ കണ്ണനെന്ന വിനേഷാണ് (39) അറസ്റ്റിലായത്. കൊലപാതകമടക്കം നിരവധി കേസുകളില്‍ ഉള്‍പ്പെട്ട കുറുമശ്ശേരി മാക്കോലില്‍ വീട്ടില്‍ ജെ.പിയെന്ന ജയപ്രകാശാണ് (54) വ്യാഴാഴ്ച രാത്രി വീട്ടിനുള്ളില്‍ തലക്കടിയേറ്റ് മരിച്ചത്.
സുഹൃത്തുക്കള്‍ തമ്മില്‍ മദ്യപിച്ച് വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ജയപ്രകാശിെൻറ ഉറ്റസുഹൃത്തും അനുയായിയുമായിരുന്നു വിനേഷ്. അടുത്ത കാലത്ത് ഇരുവരും പിണങ്ങി. വ്യാഴാഴ്ച രാത്രിയോടെ ജെ.പിയുടെ വീട്ടിലെത്തിയ വിനേഷ് അവിടെയുണ്ടായിരുന്ന രണ്ടുപേരുമായി വഴക്കിടുകയും അവര്‍ വിനേഷിനെ മര്‍ദിക്കുകയും ചെയ്തു.
എല്ലാവരും പോയശേഷം വീട്ടിലെത്തി ബോധരഹിതനായി കട്ടിലില്‍ കമിഴ്ന്നുകിടക്കുകയായിരുന്ന ജെ.പിയെ പറമ്പില്‍ കിടന്ന കോടാലിക്കൈ ഉപയോഗിച്ച് തലക്കടിച്ചെന്നും രക്തം വാര്‍ന്നൊഴുകി മിനിറ്റുകള്‍ക്കകം മരിെച്ചന്നും പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ വെള്ളിയാഴ്ച രാത്രിയോടെ ആലുവ ഡിവൈ.എസ്.പി ജി. വേണുവിെൻറ നേതൃത്വത്തില്‍ ചെങ്ങമനാട് എസ്.എച്ച്.ഒ ടി.കെ. ജോസി, പ്രിന്‍സിപ്പല്‍ എസ്.ഐ ആര്. രഗീഷ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടി.
ശനിയാഴ്ച ഉച്ചയോടെയാണ് ജെ.പിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെത്തിച്ചത്. വിനേഷിനെ കൊല്ലപ്പെട്ട ജെ.പിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഞായറാഴ്ച യു.സി കോളജ് പൊതുശ്മശാനത്തില്‍ സംസ്കരിക്കും. പ്രതിയെ ഞായറാഴ്ച ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.