അങ്കമാലി : കുറുമശ്ശേരിയില്‍ ഗുണ്ടാനേതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് പിടിയില്‍. കുറുമശ്ശേരി പള്ളിയറയ്ക്കല്‍ വീട്ടില്‍ കണ്ണനെന്ന വിനേഷാണ് ( 39 ) അറസ്റ്റിലായത്.
കൊലപാതകമടക്കം നിരവധി കേസുകളില്‍ ഉള്‍പ്പെട്ട കുറുമശ്ശേരി മാക്കോലില്‍ വീട്ടില്‍ ജെ.പിയെന്ന ജയപ്രകാശാണ് ( 54 ) വ്യാഴാഴ്ച രാത്രി വീട്ടിനുള്ളില്‍ തലക്കടിയേറ്റ് മരിച്ചത്. സുഹൃത്തുക്കള്‍ തമ്മില്‍ മദ്യപിച്ച് വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ജെ.പിയുടെ ഉറ്റസുഹൃത്തും അനുയായിമായിരുന്നു വിനേഷ്. അടുത്ത കാലത്തായി ഇരുവരും തമ്മില്‍ പിണങ്ങി കഴിയുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ ജെ.പിയുടെ വീട്ടിലെത്തിയ വിനേഷ് അവിടെയുണ്ടായിരുന്ന രണ്ട് പേരുമായി വഴക്കിടുകയും അവര്‍ വിനേഷിനെ ക്രൂര മര്‍ദ്ദിക്കുകയും ചെയ്തു.
എന്നാല്‍ ജെ.പി പ്രശ്നത്തില്‍ ഇടപെട്ടില്ലെന്ന് പറഞ്ഞ് എല്ലാവരും പോയ ശേഷം വീട്ടിലത്തെി ജെ.പിയുമായി തര്‍ക്കമുണ്ടാക്കി. അതിനിടെ ബോധരഹിതനായി കട്ടിലില്‍ കമിഴ്ന്ന് കിടക്കുകയായിരുന്ന ജെ.പിയെ പറമ്പില്‍ കിടന്ന കോടാലി കൈ ഉപയോഗിച്ച് തലക്കടിക്കുകയുമായിരുന്നുവെന്നും രക്തം വാര്‍ന്നൊഴുകി മിനിറ്റുകള്‍ക്കകം മരണം സംഭവിക്കുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ വെള്ളിയാഴ്ച രാത്രിയോടെ ആലുവ ഡി.വൈ.എസ്.പി ജി. വേണുവിെൻറ നേതൃത്വത്തില്‍ ചെങ്ങമനാട് എസ്.എച്ച്.ഒ ടി.കെ. ജോസി, പ്രിന്‍സിപ്പല്‍ എസ്.ഐ ആര്‍.രഗീഷ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.
ശനിയാഴ്ച ഉച്ചയോടെയാണ് ജെ.പിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി കളമശ്ശേരി മെഡിക്കല്‍ കോളജിലത്തെിച്ചത്. കോവിഡ് 19 പരിശോധനക്കായി സ്രവം ആലപ്പുഴ എന്‍.ഐ.വി ലാബിലേക്കയച്ചിരിക്കുകയാണ്.
ശനിയാഴ്ച വൈകിട്ട് വിനേഷിനെ കൊല്ലപ്പെട്ട ജെ.പിയുടെ വീട്ടിലത്തെിച്ച് തെളിവെടുപ്പ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഞായറാഴ്ച സംസ്കരിക്കും. പ്രതിയെ ഞായറാഴ്ച ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.