അങ്കമാലി: ആന്ധ്രപ്രദേശിലെ നക്സല്‍ ബാധിത പ്രദേശത്തുനിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. പാലക്കാട് ചോക്കാട് ചാലുവരമ്പ് ഷറഫുദ്ദീനാണ് (39) അറസ്റ്റിലായത്. വിശാഖപട്ടണത്തിലെ ഗ്രാമത്തില്‍നിന്നാണ് പിടികൂടിയത്. കഴിഞ്ഞ നവംബറില്‍ അങ്കമാലി ക്യാമ്പ് ഷെഡ് റോഡില്‍ കാറില്‍ കടത്തിയ 150കിലോ കഞ്ചാവ് പൊലീസ് പിടിച്ചിരുന്നു. തുടര്‍ന്ന് ജില്ല റൂറല്‍ എസ്.പി കെ. കാര്‍ത്തികിെൻറ നേതൃത്വത്തില്‍ അങ്കമാലി സി.ഐ സോണി മത്തായി, പ്രിന്‍സിപ്പല്‍ എസ്.ഐ കെ.എം. സൂഫി എന്നിവരടങ്ങുന്ന പ്രത്യേക സംഘം നടത്തിയ അന്വേഷത്തിലാണ് ഇയാൾ പിടിയിലായത്.
കേരളത്തിലേക്കുള്ള കഞ്ചാവ് വിതരണത്തിെൻറ പ്രധാനകേന്ദ്രം ആന്ധ്രപ്രദേശിലെ നക്സല്‍ ബാധിത പ്രദേശങ്ങളാണെന്ന് വിശദമായ അന്വേഷണത്തില്‍ വ്യക്തമായി.
തുടര്‍ന്ന് അത്തരം പ്രദേശങ്ങളില്‍ രഹസ്യ അന്വേഷണം നടത്തി. അവിടെനിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണത്തിനാ യി മറ്റൊരു സംഘത്തെയും അയച്ചു. ഉത്തര ആന്ധ്രയിലെ ഒഡിഷ -ഝാർഖണ്ട് അതിര്‍ത്തിപ്രദേശത്തുള്ള പാഡേരു എന്ന ഗ്രാമമാണ് കേരളത്തിലേക്കുള്ള കഞ്ചാവ് വിപണന വിതരണ കേന്ദ്രമെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
മൊത്തമായി കഞ്ചാവ് വില്പന നടത്തുന്ന സംഘവുമായി ഷറഫുദ്ദീന് ബന്ധമുണ്ടെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ റോണി അഗസ്റ്റിന്, ഷൈജു അഗസ്റ്റിന്, ജീമോന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.