അങ്കമാലി: സിയാലിന്‍െറ അനധികൃത റണ്‍വെ നിര്‍മ്മാണത്തത്തെുടര്‍ന്ന് പ്രളയക്കെടുതിക്കിരയായ നെടുവന്നൂര്‍, ആവണംകോട്, കപ്രശ്ശേരി മേഖലയിലുള്ളവര്‍ വെള്ളപ്പൊക്ക പ്രതിരോധ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് നിയമനടപടിക്കൊരുങ്ങുന്നു. പെരിയാറിന്‍െറ പ്രധാന കൈവഴിയായ ചെങ്ങല്‍ത്തോട് അടച്ചുകെട്ടിയാണ് 92-97 കാഘട്ടത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവള കമ്പനി അശാസ്ത്രീയമായി റണ്‍വെ നിർമിച്ചത്. അതിന് ശേഷം മഴക്കാലത്തും തുടര്‍ച്ചയായുണ്ടായ മഹാ പ്രളയങ്ങളിലും പ്രദേശവാസികള്‍ വളരെ കഷ്ട നഷ്ടങ്ങള്‍ക്കിരയായെങ്കിലും സിയാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു സഹായ, സംരക്ഷണ നടപടികളുണ്ടായിട്ടില്ലെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാണിക്കുന്നത്.
സിയാലിന്‍െറ അധീനതയിലുള്ള 1200 ഏക്കറോളം ഭാഗത്തെ വെള്ളം വന്‍ കാനകള്‍ നിർമിച്ചാണ് ആവണംകോട് റെയില്‍വെ മേല്‍പ്പാലത്തില്‍ നിന്നാരംഭിക്കുന്ന മൂന്നര കിലോ മീറ്ററോളം ദൂരമുള്ള കൈതക്കാട്ടുചിറയില്‍ ഒഴുകിയത്തെുന്നത്. എന്നാല്‍ മഴവെള്ളവും യന്ത്ര സഹായത്താല്‍ പമ്പ് ചെയ്ത് വരുന്ന വെള്ളവും കൈതക്കാട്ടുചിറക്ക് താങ്ങാനാകില്ല. 550 ഏക്കര്‍ വിസ്തൃതിയുള്ള ഗോള്‍ഫ് പ്രദേശത്തേയും സിയാലിന്‍െറ സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിലേയും വെള്ളം കൈതക്കാട്ടുചിറയിലാണത്തെുന്നത്. എന്നാല്‍ ഇവിടെ നിന്ന് വെള്ളം സുഗമമായി പടിഞ്ഞാറോട്ടൊഴുകി പെരിയാറില്‍ സംഗമിക്കാനാകാതെ ആവണംകോട് റെയില്‍വെ മേല്‍പ്പാലത്തിന് താഴെനിന്ന് കിഴക്കോട്ടൊഴുകി നെടുവന്നൂര്‍- ആവണംകോട് മേഖലയും, ആലക്കട, തവിടപ്പിള്ളി, മാപ്പിരിയാടം പട്ടികജാതി കോളനികളും വെള്ളത്തിലാവുകയാണ്. ഇതുമൂലം ചെങ്ങമനാട് പഞ്ചായത്തിലെ ഏഴ് മുതല്‍ 10 വരെയുള്ള നാലു വാര്‍ഡുകളും, നെടുമ്പാശ്ശേരി പഞ്ചായത്തിലെ 11ാം വാര്‍ഡിലെ ഏക്കര്‍ക്കണക്കിന് വിവിധയിനം കൃഷികളും കെടുതിക്കിരയാവുകയാണ്.
റണ്‍വെ നിർമാണവേളയില്‍ അടച്ചുകെട്ടിയ ചെങ്ങല്‍ത്തോടിന് പകരം നിർമിച്ച സമാന്തര കനാലില്‍ നീരൊഴുക്ക് തടസമായിരിക്കുകയുമാണ്. വിമാനത്താവളത്തിലെ വെള്ളം 200,100 എച്ച്.പികളുടെ ആറ് മോട്ടോറുകള്‍ ഉപയോഗിച്ചാണ് കൈതക്കാട്ടുചിറയിലേക്കും, ചെങ്ങല്‍ത്തോട്ടിലേക്കും പമ്പ് ചെയ്യുന്നത്. റണ്‍വെ നിർമിച്ച സമയത്ത് അശാസ്ത്രീയമായാണ് ആവണംകോട് ഭാഗത്ത് പൊതുമരാമത്ത് റോഡ് നിർമിച്ചിട്ടുള്ളതും. മേഖലയിലെ ഇത്തരത്തിലുള്ള രൂക്ഷമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സിയാല്‍ 129.3 കോടി ബജറ്റില്‍ ചെലവഴിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആവണംകോട്, നെടുവന്നൂര്‍, കപ്രശ്ശേരി പ്രദേശങ്ങളേയോ, കോളനികളേയോ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാണിക്കുന്നു.
അശാസ്ത്രീയമായി നിര്‍മ്മിച്ച തോടുകളെ സംബന്ധിച്ച് വിദഗ്ദ സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി പഠനം നടത്തുക, നെടുവന്നൂര്‍-ചൊവ്വര റോഡില്‍ സിയാലിന് വേണ്ടി ജലഅതോറിറ്റി സ്ഥാപിച്ച പൈപ്പ് ലൈന്‍ നീരൊഴുക്കിന് തടസമായതിനാല്‍ മേല്‍പ്പാലം നിർമിക്കുക, കൈതക്കാട്ടുചിറയിലെ ചെളി നീക്കി ഇരുവശവും കെട്ടി സംരക്ഷിക്കുകയും ഒറ്റവഴി ചെറിയപാലം മുതല്‍ ദേശീയപാതയില്‍ പറമ്പയം പാലം വഴി പെരിയാറിലേക്ക് സുഗമമായി ജലമൊഴുക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങി 10 ഇന ആവശ്യങ്ങളുന്നയിച്ചാണ് ആക്ഷൻ കൗൺസിൽ നിയമ നടപടിക്കൊരുങ്ങുന്നത്. അതിന് മുന്നോടിയായി സംസ്ഥാന പരിസ്ഥിതി വകുപ്പ് സെക്രട്ടറിക്ക് ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരി പി.ബി. സുനീര്‍, കണ്‍വീനര്‍ കെ.വി. പൗലോസ്, കെ.പി. മത്തായി, ജോര്‍ജ് പയ്യപ്പിള്ളി, കെ.പി. മാര്‍ട്ടിന്‍, ബിജു. കെ. മുണ്ടാടന്‍, ജോജി തച്ചപ്പിള്ളി, റീജോ പാറക്ക എന്നിവരുടെ നേതൃത്വത്തില്‍ നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി, സംസ്ഥാന കൃഷി, പൊതുമരാമത്ത് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍, ജില്ല കലക്ടര്‍, സിയാല്‍ അധികൃതര്‍, എം.പി, എം.എല്‍.എ അടക്കം 14ഓളം ഉന്നത അധികാരികള്‍ക്കും നിവേദനത്തിന്‍െറ പകര്‍പ്പ് സമര്‍പ്പിച്ചിണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.