കൊച്ചി: ജില്ലയിൽ സഹകരണ വകുപ്പ് നേതൃത്വത്തിൽ 35 പച്ചക്കറി വിപണന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള ഒരുക്കം പൂർത്തിയായി. നവംബർ ഒന്നോടെ വിപണന ശാലകൾ തുറക്കാനാണ് തീരുമാനം. പ്രാദേശിക കർഷകരുടെ ഉൽപന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ടാണ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. പ്രവർത്തനം സുഗമമാക്കുന്നതിന് പഞ്ചായത്തിലെ കൃഷി ഒാഫിസർ, പഞ്ചായത്ത് സെക്രട്ടറി, സഹകരണ സംഘം സെക്രട്ടറി എന്നിവർ ഉൾപ്പെടുന്ന കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കും.
വി.എഫ്.പി.സി.കെ, ഹോർട്ടികോർപ്, മൊത്തവ്യാപാര വിപണികൾ എന്നിവ വഴിയാണ് പച്ചക്കറി കർഷകരിൽനിന്ന് സംഭരിക്കുന്നത്. രജിസ്റ്റർ ചെയ്ത കർഷകർക്ക് ഉൽപന്നങ്ങളുടെ വിപണി വില അടിസ്ഥാന വിലയിലും വില കുറഞ്ഞാൽ സർക്കാർ പ്രഖ്യാപിച്ച തറവില നൽകിയും ശേഖരിക്കും. ഇതിെൻറ മേൽനോട്ടം കമ്മിറ്റി നിർവഹിക്കും.
കോവിഡ് പശ്ചാത്തലത്തിൽ കണ്ടെയ്ൻമെൻറ് സോണുകളിൽ പ്രവർത്തിക്കുന്ന സംഘങ്ങളുടെ വിൽപന ശാലകൾ തുടങ്ങുന്നതിനു സമയം കൂടുതൽ നൽകും. ലോക്ഡൗൺ പശ്ചാത്തലത്തിലും പച്ചക്കറി കൃഷി ആരംഭിച്ച നിരവധി പേരുണ്ട്.
ഇവർക്കെല്ലാം ഉൽപന്നങ്ങൾ പ്രാദേശിക വിപണിയിൽ തന്നെ വിറ്റഴിക്കാൻ സഹായിക്കുന്നതാണ് വിൽപനശാലകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.