വ്യാപാരി വ്യവസായി ഏകോപനസമിതി പ്രക്ഷോഭത്തിന്​

കൊ​ച്ചി: കോ​വി​ഡു​മൂ​ലം ത​ക​ര്‍ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വ്യാ​പാ​ര​മേ​ഖ​ല​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും സ​ര്‍ക്കാ​റു​ക​ളു​ടെ വ്യാ​പാ​ര​ദ്രോ​ഹ ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. ന​വം​ബ​ര്‍ മൂ​ന്നി​ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 10,000 കേ​ന്ദ്ര​ത്തി​ല്‍ സൂ​ച​ന ധ​ര്‍ണ ന​ട​ത്തും.

11 ആ​വ​ശ്യം ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് മു​ന്നി​ലും പ്ര​ധാ​ന ജ​ങ്​​ഷ​നു​ക​ളി​ലും കോ​വി​ഡ് പ്രോ​ട്ടോ​േ​കാ​ള്‍ പാ​ലി​ച്ചാ​ണ് ധ​ര്‍ണ ന​ട​ത്തു​ക. സൂ​ച​ന​സ​മ​ര​ത്തി​നു​ശേ​ഷം അ​നു​കൂ​ല നി​ല​പാ​ടു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് ക​ട​ക​ള്‍ അ​ട​ച്ചി​ട്ട് സ​മ​ര രം​ഗ​ത്തേ​ക്കി​റ​ങ്ങു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ടി. ​ന​സി​റു​ദ്ദീ​നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര​യും അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.