കളമശ്ശേരി: ക്ഷേത്രത്തിൽനിന്ന് ആംപ്ലിഫയർ മോഷ്ടിച്ച പ്രതിയെ ഏലൂർ െപാലീസ് അറസ്റ്റ് ചെയ്തു. ഏലൂർ വടക്ക് കളത്തിക്കൽ വീട്ടിൽ റിനീഷിനെയാണ് (37) അറസ്റ്റ് ചെയ്തത്.
ഏലൂർ പാട്ടുപുരക്കൽ ദേവിക്ഷേത്രത്തിൽനിന്നാണ് ആംപ്ലിഫയർ മോഷ്ടിച്ചത് പുലർച്ച ക്ഷേത്രത്തിലെത്തിയ ശാന്തിക്കാരൻ ഭക്തിഗാനങ്ങൾ വെക്കാൻ നോക്കുമ്പോഴാണ് ആംപ്ലിഫയർ നഷ്ടപ്പെട്ടത് അറിയുന്നത്. പൊലീസിൽ അറിയിച്ചതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.