കളമശ്ശേരി: ഉറക്കത്തിലായിരുന്ന യുവാവിനെ രണ്ടംഗ അക്രമികൾ വിളിച്ചുണർത്തി കുത്തിപ്പരിക്കേൽപിച്ചു. നോർത്ത് കളമശ്ശേരിയിലെ അരുൾ ട്രാൻസ്പോർട്ട് ഉടമ പാലക്കാട് സ്വദേശി ഷാജഹാനാണ് (42) കുത്തേറ്റ് മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ശനിയാഴ്ച പുലർച്ച നാലോടെയാണ് സംഭവം. വിളിച്ചുണർത്തി ഷാജഹാൻ അല്ലേയെന്ന് ചോദിച്ച് ഉറപ്പുവരുത്തി ആക്രമിക്കുകയായിരുന്നു. കത്തിപോലുള്ള ആയുധംവെച്ച് വലതു തോളിലും ഇടതു കൈവിരലിനും അടിവയറിനും കുത്തിപ്പരിക്കേൽപിച്ചു.
ബഹളം കേട്ട് അയൽവാസികൾ ഉണർന്ന് വന്നതോടെ അക്രമികൾ രക്ഷപ്പെട്ടു. പരിക്കേറ്റ ഷാജഹാനെ ഉടൻ ആശുപത്രിയിലെത്തിച്ചു. പുറത്ത് ഒരാൾ കാവൽനിന്ന് വെളുത്ത നിറത്തിൽ ഉയരത്തിലുള്ള ആളാണ് ആക്രമിച്ചതെന്ന് ഷാജഹാൻ പറഞ്ഞു. മാസ്ക് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാനായില്ല. 48 തുന്നിക്കെട്ട് വേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.