കളമശ്ശേരി: ഗുണ്ടകൾ ഭീഷണിപ്പെടുത്തുന്നതായ പരാതി നൽകാനെത്തിയ കുടുംബത്തെ എസ്.ഐയുടെ നേതൃത്വത്തിൽ മർദിച്ചതായി ആരോപണം.
ചേരാനല്ലൂർ ബ്ലായിക്കര റോഡിൽ വലിയ കുന്നേൽ ജോർജ് (52), ഭാര്യ സ്വപ്ന (42), 14കാരി മകൾ എന്നിവരെ ചേരാനല്ലൂർ പൊലീസ് സ്റ്റേഷൻ എസ്.ഐയും രണ്ട് പൊലീസുകാരും ചേർന്ന് മർദിച്ചതായി ആരോപിച്ച് മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ബ്ലായി കടവ് ഭാഗത്ത് തണ്ണീർത്തടം അടങ്ങുന്ന പാടശേഖരം മണ്ണിട്ട് നികത്തുന്നവർ നിരന്തരം ഭീഷണിപ്പെടുത്തുകയാണ് . ഇത് പറയാൻ സ്റ്റേഷനിൽ ചെന്നപ്പോഴാണ് മർദനമേറ്റതെന്ന് ജോർജ് പറഞ്ഞു.
എന്നാൽ, മദ്യപിച്ചെത്തിയ പരാതിക്കാരൻ അസഭ്യം പറയുകയും തന്നെ കൈയേറ്റം ചെയ്യുകയുമാണുണ്ടായതെന്ന് ചേരാനല്ലൂർ എസ്.ഐ പറഞ്ഞു.
വധഭീഷണിയെത്തുടർന്ന് പരാതി പറയാനെത്തിയ കുടുംബത്തെ െപാലീസ് മർദിച്ചതിൽ ഡി.വൈ.എഫ്.െഎ പ്രതിഷേധിച്ചു.
ചേരാനല്ലൂർ സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധം ഡി.വൈ.എഫ്.െഎ എറണാകുളം ബ്ലോക്ക് സെക്രട്ടറി അഡ്വ. പി.ജെ. പോൾസൺ ഉദ്ഘാടനം ചെയ്തു.
ചേരാനല്ലൂർ മേഖല സെക്രട്ടറി ടി.എസ്. ഷിഫാസ്, മേഖല ഭാരവാഹികളായ വി.എക്സ്. വിനോദ്, കെ.ജെ. ജയിംസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.