കോതമംഗലം: ഒറിജിനലിനെ വെല്ലുന്ന വാഹന രൂപങ്ങളുമായി പതിനഞ്ചുകാരൻ. പാഴ്‌വസ്തുക്കൾകൊണ്ട് വാഹനങ്ങളുടെ ചെറുരൂപങ്ങൾ തീർത്ത് ശ്രദ്ധേയനാകുകയാണ് തൃക്കാരിയൂർ കരീപ്പുഴി കടവ് സ്വദേശി ജിഷ്ണു. സ്കൂളിലെ പരിപാടികൾക്കായി ഓട്ടോ ഡൈവറായ പിതാവ് അമ്മപറമ്പിൽ മനോജ് സ്പോഞ്ചിൽ ഉണ്ടാക്കി നൽകിയ മോഡലിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്.
വാഹനങ്ങളെ ഇഷ്ടപ്പെടുന്ന ജിഷ്ണു വളരെ പെെട്ടന്ന് തന്നെ ഒർജിനലിനെ വെല്ലുന്ന മോഡൽ നിർമിച്ച് ശ്രദ്ധേയനായി. സാധാരണ വാഹനങ്ങളിലുള്ള എല്ലാ സംവിധാനവും ജിഷ്ണു ഉണ്ടാക്കുന്ന ചെറുപതിപ്പിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
പുറംമോടിയിൽ മാത്രം ശ്രദ്ധിക്കാതെ വാഹനങ്ങളുടെ ഇൻറീരിയറും അതേപടി പകർത്തുന്നതിൽ അതീവ ശ്രദ്ധ കാണിച്ചിട്ടുണ്ട് ഈ കൊച്ചുകലാകാരൻ. ടൂറിസ്റ്റ് ബസ്, മിനി ട്രാവലർ, ലോറി, ഓട്ടോ എന്നിവയുടെ തനത് രൂപങ്ങളാണ് ഉണ്ടാക്കുന്നത്. ചിത്രരചനയിലും മിടുക്കനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.