കോതമംഗലം: വടാട്ടുപാറയിൽ അടുക്കളയിൽ കയറിയ രാജവെമ്പാലയെ വനപാലകർ പിടികൂടി. മീരാൻസിറ്റിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വീടിെൻറ അടുക്കളയിലാണ് കൂറ്റൻ രാജവെമ്പാലയെ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് പാമ്പ് അടുക്കളയുടെ ഉത്തരത്തിൽ ഇരിക്കുന്നത് വീട്ടുടമ കാണുന്നത്. ഉച്ചയോടെ കോടനാട് നിന്നുള്ള പാമ്പ് പിടിത്ത വിദഗ്ധനായ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സാബുവിെൻറ നേതൃത്വത്തിൽ എത്തിയ വനപാലകരാണ് പിടികൂടിയത്.
നിരവധി തവണ സാബുവിെൻറ പിടിയിൽനിന്ന് കുതറി മാറിയ രാജവെമ്പാലയെ ഒടുവിൽ വലയിലാക്കുകയായിരുന്നു. 14 അടി നീളമുള്ള ആൺ രാജവെമ്പാലക്ക് 13 വയസ്സ് പ്രായമുണ്ട്. പാമ്പിനെ സ്വാഭാവിക ആവാസസ്ഥലത്ത് തുറന്നുവിടുമെന്ന് വനപാലകർ പറഞ്ഞു.
അതേസമയം രാവിലെ അടുക്കളയിൽ കയറിയ രാജവെമ്പാലയെ പിടിക്കാൻ വനപാലകർ വൈകിയതിൽ പ്രദേശവാസികൾ പ്രതിഷേധിച്ചു. പാമ്പ് പിടിക്കാൻ ലൈസൻസ് ഉള്ള പ്രദേശവാസിയായ ആൾ സ്ഥലത്ത് ഉണ്ടായിട്ടും വനംവകുപ്പിെൻറ അനുമതി ലഭിക്കാത്തതിനാൽ പിടിക്കാനായിെല്ലന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.