കോതമംഗലം: നെല്ലിക്കുഴിയിലെ പീസ്വാലിയിൽ നവവധൂ വരന്മാരുടെ സന്ദർശനമേറുന്നു. അനാഥ അഗതികളുമായി സമയം ചെലവഴിക്കാൻ മുമ്പും ആളുകൾ എത്താറുണ്ടെങ്കിലും കോവിഡ് കാലത്ത് വിവാഹിതരായവരാണ് ഇപ്പോൾ ദിനേന എത്തുന്നത്.
വിവാഹ സൽക്കാരങ്ങളും അനുബന്ധ യാത്രകളും ഒഴിവാക്കിയാണ് പലരും വരുന്നത്. ആലുവ കുഞ്ഞുണ്ണിക്കര സ്വദേശികളായ അഞ്ച് നവ ദമ്പതികളാണ് അവസാനം എത്തിയത്.
ജീവിതത്തിെൻറ ഏറ്റവും തീക്ഷ്ണമായ യഥാർഥ്യങ്ങളാണ് പീസ് വാലിയിൽ കണ്ടതെന്നും മുന്നോട്ടുള്ള ജീവിതത്തിന് ഏറെ വഴികാട്ടിയാവുന്നതാണ് പീസ് വാലി സന്ദർശനം എന്നും ആലുവ സ്വദേശി അനീസ് പറഞ്ഞു.
ദൈവം നൽകിയ സൗഭാഗ്യങ്ങൾ ബോധ്യമാവണമെങ്കിൽ പീസ് വാലി സന്ദർശിക്കണമെന്ന് സംഘത്തിൽ ഉണ്ടായിരുന്ന റിസ്വാന പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സന്ദർശനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.