കഞ്ചാവുമായി യുവാവ്​ പിടിയിൽ

കോതമംഗലം: കഞ്ചാവുമായി യുവാവിനെ സ്‌കൂള്‍ പരിസരത്തുനിന്ന് പോത്താനിക്കാട് പൊലീസ് അറസ്​റ്റ്​ ചെയ്തു. പൈങ്ങോട്ടൂര്‍ മടത്തോത്തുപാറ കല്ലൂമടയില്‍ അഖിലിനെയാണ് (22) അറസ്​റ്റ്​ ചെയ്തത്. പൈങ്ങോട്ടൂരിലെ സ്‌കൂള്‍ പരിസരത്ത് ഇരിക്കുകയായിരുന്ന ഇയാള്‍ പൊലീസിനെ കണ്ടയുടന്‍ കഞ്ചാവുപൊതി റോഡിലേക്ക് വലിച്ചെറിയുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തതോടെ പൊലീസ് പിടികൂടുകയായിരുന്നു.

അഖിൽ സഞ്ചരിച്ച ബൈക്കും കസ്​റ്റഡിയിലെടുത്തു. സ്‌കൂള്‍ക്കുട്ടികള്‍ക്ക് അടക്കം കഞ്ചാവെത്തിക്കുന്ന സംഘത്തിലെ കണ്ണിയാണോ എന്ന് അന്വേഷിച്ചുവരുകയാണ്.

പോത്താനിക്കാട് എസ്.എച്ച്.ഒ നോബിള്‍ മാനുവല്‍, എസ്‌.സി.പി.ഒ കെ.എം. സലീം, ഗിരീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്​റ്റ്​ ചെയ്തത്.

Tags:    
News Summary - youth caught with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.