തലക്ക് പരിക്കേറ്റ എം.എസ്.എഫ് നേതാവ് ആദിൽ ഷംസ്

സമാപനത്തിനിടെ സംഘർഷം; മൂന്ന് പേർക്ക് പരിക്ക്

മൂവാറ്റുപുഴ: പ്രചാരാണ സമാപനത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പായിപ്ര പഞ്ചായത്ത് അഞ്ചാം വാർഡിൽ നടന്ന കലാശക്കൊട്ടിനിടെ യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിലാണ് മൂന്ന് പേർക്ക് പരിക്കേറ്റത്.

എം.എസ്.എഫ് നേതാവ് ആദിൽ ഷംസ്, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഓലിക്ക മോളേൽ അജ്മൽ, കുഞ്ചാട്ട് ബാദുഷ എന്നിവർക്കാണ് പരിക്കേറ്റത്.

ചൊവ്വാഴ്ച വൈകീട്ട് നാലോടെ മുളവൂർ പള്ളിപ്പടിയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ സംഘടിച്ച് എത്തിയതോടെയാണ് തർക്കവും ഉന്തും തള്ളും ഉണ്ടായത്. നേതാക്കൾ ഇടപെട്ട് പ്രവർത്തകര നിയന്ത്രിക്കുകയായിരുന്നു. ഇതിനിടെയാണ് സംഘർഷം. ഗുരുതര പരിക്കേറ്റ ആദിൽ ഷംസ്​ കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്​.

Tags:    
News Summary - Conflict while ending the election campaign; Three people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.