മജീദി​െൻറ പണിപ്പുരയിൽ ഒരുങ്ങുന്ന പ്രചാരണ വാഹനങ്ങൾ

ഇതാ മജീദി​െൻറ പ്രചാരണ വാഹനങ്ങൾ കടന്നുവരുന്നു...

മൂവാറ്റുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിനു രണ്ടാഴ്ച മാത്രം അവശേഷിച്ചിരിക്കെ പ്രചാരണ വാഹനങ്ങളുടെ അവസാനവട്ട മിനുക്കുപണിയിലാണ് മൂവാറ്റുപുഴ കാവുങ്കര വിളക്കത്ത് മജീദ്​. ജില്ല പഞ്ചായത്തിലേക്ക് അടക്കം മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് വാഹനം കൂടിയേ തീരൂ.

കോവിഡ് കാലമായതിനാൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമു​െണ്ടങ്കിലും പ്രചാരണ വാഹനങ്ങൾക്ക്​ വേണ്ടിയുള്ള വിളികൾ എത്തിക്കൊണ്ടിരിക്കുകയാണ്. ഇക്കുറി തിരക്ക് ഉണ്ടാവി​െല്ലന്നാണ് കരുതിയിരുന്നതെങ്കിലും നാമനിർദേശ പത്രിക സമർപ്പണത്തോടെ ചിത്രം മാറി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ മത്സരിക്കുന്ന 40ഓളം സ്ഥാനാർഥികൾ വണ്ടി ബുക്ക്​ ചെയ്തു കഴിഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന ശബ്​ദ പ്രകാശ വിന്യാസങ്ങളോടെ സ്ഥാനാർഥിക്ക് ഇരിക്കാനും നിൽക്കാനും അണികളെ അഭിസംബോധന ചെയ്യാനും കഴിയുന്ന സംവിധാനങ്ങളോടെയുള്ള തെരഞ്ഞെടുപ്പ്​ പ്രചാരണ വാഹനങ്ങളാണ് വേണ്ടത്.

തെരഞ്ഞെടുപ്പിന് കൃത്യം ഒരാഴ്ച മുമ്പ് വാഹനങ്ങൾ നൽകുകയും വേണം. അവസാനവട്ട പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇത് കൂടിയേ കഴിയൂ. പ്രചാരണ വാഹനത്തിന് ദിവസം 6500 രൂപയാണ് മജീദ് ഈടാക്കുന്നത്. സൗകര്യം കൂടുതൽ വേണമെങ്കിൽ പൈസയും കൂടും.

അനൗൺസ്മെൻറിന് ആളെ വേണമെങ്കിൽ 1500 രൂപകൂടി നൽകേണ്ടി വരും. കഴിഞ്ഞ മൂന്ന്​ പതിറ്റാണ്ടായി മജീദ് ഈ മേഖലയിൽ പ്രവർത്തിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിച്ച രാഹുൽ ഗാന്ധിയടക്കമുള്ള സ്ഥാനാർഥികൾ പ്രചാരണത്തിന് ഉപയോഗിച്ചത് മജീദ്​ ഒരുക്കി നൽകിയ വാഹനമായിരുന്നു. 

Tags:    
News Summary - majeed is busy in decorate election campaign vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.