മൂവാറ്റുപുഴ: മത്സരങ്ങളെല്ലാം ഒരുവഴിക്ക് നടക്കും. ഇവിടെ വ്യക്തിപരമായി നമ്മൾ തമ്മിൽ പ്രശ്നങ്ങളില്ല. മൂന്നു മുന്നണിയിലായി മത്സരിക്കുന്ന സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പുദിവസം ബൂത്തിന് മുന്നിൽ ഒരുമിച്ച് ഇരുന്ന് സന്തോഷം പങ്കിടുന്നത്. വോട്ട് ചെയ്യാനെത്തുന്ന വോട്ടർമാരെ ഒരിക്കൽകൂടി മുഖം കാണിച്ച് വോട്ടു തേടുന്നതിനിടെയാണ് ഈ ഒരുമിച്ചിരിക്കൽ.
പായിപ്ര ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി ജയശ്രീ ശ്രീധരനും യു.ഡി.എഫ് സ്ഥാനാർഥി ശാലിനി ഷാജിയും എൻ.ഡി.എ സ്ഥാനാർഥി ഗീത വിജയനുമാണ് പായിപ്ര യു.പി സ്കൂൾ മുറ്റത്ത് കൂടിച്ചേർന്നത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചർച്ചചെയ്തത്.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ ഒരുമാസമായി വോട്ടർമാരെ കാണാനും കുടുംബയോഗങ്ങളിലും പൊതുയോഗങ്ങളിലും പങ്കെടുത്ത് വിശ്രമമില്ലാതെ തെരെഞ്ഞടുപ്പ് പ്രവർത്തനത്തിലായിരുന്ന മൂവരും. വോട്ടെടുപ്പ് ദിവസം വിശ്രമിക്കാൻ അൽപസമയം കിട്ടിയ സന്തോഷത്തിലായിരുന്നു.
കിട്ടിയ സമയത്തിനുള്ളിൽ വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും അൽപം രാഷ്ട്രീയവും മൂവരും ചർച്ചചെയ്തു. തെരഞ്ഞെടുപ്പു പ്രവർത്തനത്തിനിടക്ക് അൽപം പ്രസംഗിക്കാൻ പഠിച്ചതും എന്തിെനയും നേരിടാനുള്ള മനോധൈര്യം ലഭിച്ചതുമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.