മൂവാറ്റുപുഴ: പൊളിക്കാനുള്ള വാഹനങ്ങൾ ഉപയോഗിച്ച് റോഡ് അടച്ചത് വിവാദമായി. കഴിഞ്ഞ ദിവസം മൈക്രൊ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ച പെരുമറ്റം കൂൾമാരി റോഡാണ് ആക്രി വാഹനങ്ങൾ ഉപയോഗിച്ച് അടച്ചത്.
ജീപ്പും പിക്അപ് വാനുമൊക്കെ ക്രെയിൻ ഉപയോഗിച്ച് കെട്ടിവലിച്ച് കൊണ്ടുവന്ന് റോഡിൽ നിരത്തുകയായിരുന്നു. പായിപ്ര പഞ്ചായത്തിലെ എട്ടാം വാർഡിൽ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഇവിടം മൈക്രോ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചത്.
കണ്ടെയ്ൻമെൻറ് സോണിലേക്കുള്ള റോഡ് അടക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാതെ അടച്ചതിനെതിരെ പ്രതിഷേധം രൂക്ഷമായി.
ഒരുതരത്തിലുള്ള ഗതാഗതവും അനുവദിക്കാതെ റോഡ് അടച്ചിരിക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പെെട്ടന്ന് ആർക്കെങ്കിലും അസുഖമുണ്ടായാൽ ആശുപത്രിയിൽ എത്തിക്കാൻ പോലും കഴിയില്ല.
െക്രയിൻ കൊണ്ടുവന്ന് വാഹനങ്ങൾ എടുത്തുമാറ്റിയാലേ രോഗിയെ പുറത്തെത്തിക്കാനാവൂ. സാധാരണഗതിയിൽ ബാരിക്കേഡ് സ്ഥാപിച്ചോ കയർ കെട്ടിയോ ആണ് അടക്കാറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.