പറവൂരിൽ ആരാകും പ്രിയപ്പെട്ടവൻ

കൊച്ചി: പറവൂർ നഗരത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം മൂർധന്യത്തിലാണ്. അഞ്ചുവർഷത്തെ മണ്ഡലത്തിലെ വിവിധ വികസന ക്ഷേമപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി യു.ഡി.എഫ് സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ വി.ഡി. സതീശ​െൻറയും എൽ.ഡി.എഫ് സർക്കാറിെൻറ നേട്ടങ്ങൾ പറഞ്ഞ് സ്ഥാനാർഥി എം.ടി. നിക്സണി​െൻറയും പോസ്​റ്ററുകൾ നിറഞ്ഞിരിക്കുന്നു. പുനർജനി പദ്ധതിയിലൂടെ പറവൂരിനെ പ്രളയദുരിതത്തിൽനിന്ന് കരകയറ്റിയത് കണക്കുകൾ നിരത്തിയാണ് സതീശൻ അവതരിപ്പിക്കുന്നത്.

എൽ.ഡി.എഫിെൻറ ക്ഷേമപെൻഷനും പ്രളയ-കോവിഡ് കാല പ്രവർത്തനങ്ങളും നിക്സണും മുന്നോട്ടുവെക്കുന്നു. ഓരോ മുക്കിലും മൂലയിലും ജനത്തിന് പറയാനുള്ളത് തെരഞ്ഞെടുപ്പ് വിശേഷങ്ങൾമാ​ത്രം.നഗര-ഗ്രാമ വ്യത്യാസമില്ലാതെ പറവൂർ വരാനിരിക്കുന്ന അഞ്ച് വർഷത്തെക്കുറിച്ച് വോട്ടേഴ്സ് ടോക്കിലൂടെ മനസ്സുതുറക്കുകയാണ്.

ഉയർത്തെഴുന്നേറ്റു, ഇനിയും കൈത്തറി നിലനിൽക്കണം

ചേന്ദമംഗലം കൈത്തറിയെന്ന ബോർഡ് സ്ഥാപിച്ച ചെറിയ വഴിയിലൂടെ കടന്നുചെല്ലുമ്പോൾ വീട്ടമ്മമാർ ജീവിതം നെയ്തെടുക്കുന്ന തറികളിൽനിന്ന്​ നിലക്കാത്ത ശബ്​ദം കേൾക്കാം.

പ്രളയം എല്ലാം തകർത്തിട്ടും ഒത്തൊരുമയിലൂടെ മുന്നോട്ടുപോകുന്ന ഇച്ഛാശക്തിയുടെ കഥയാണ് ഇവർക്ക് പറയാനുള്ളത്. ലോകോത്തര നിലവാരത്തിലുള്ള ഇവിടുത്തെ ഉൽപന്നങ്ങൾക്ക് പ്രളയത്തിൽ വൻ തകർച്ചയാണ് നേരിട്ടത്. ആ ഓർമകൾ പറയുമ്പോൾ ഇപ്പോഴും അവരുടെ കണ്ഠമിടറും. എല്ലാ സാധനങ്ങളും വെള്ളം കയറി നശിച്ചു. സർക്കാറിനൊപ്പം ഒരുപാട് സ്ഥാപനങ്ങളും സംഘടനകളും തങ്ങളെ സഹായിച്ചെന്ന് ജീവനക്കാരിയായ സാജിതി പറയുന്നു. രണ്ടുമൂന്ന് മാസം പണിയില്ലായിരുന്നു. അവിടെനിന്ന് ഈ അവസ്ഥയിലേക്ക് എത്തിയതിനുപിന്നിൽ സുമനസ്സുകളാണെന്ന് പറയുമ്പോൾ ഷൈനിയും അത് ശരിവെച്ചു. പരമ്പരാഗത വ്യവസായങ്ങൾ നിലനിൽക്കാനുള്ള ഇടപെടലുണ്ടാകണം. കൂലി മുടങ്ങാതെ കിട്ടണമെന്ന് ഷൈനിയുടെ ആവശ്യം. പുതിയ തലമുറയെ ഇതിലേക്ക് ആകർഷിക്കാനുള്ള നടപടിയുണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു.

കൂലി കൃത്യമായി തരണം

''പണിയുണ്ട്, പ​േക്ഷ മാസക്കൂലി കൃത്യമായി തരേണ്ടെ...'' വെടിമറ ഭാഗത്തെ ജോലികൾ കഴിഞ്ഞ് മടങ്ങുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികളായ വീട്ടമ്മമാർ ബുദ്ധിമുട്ടുകളുടെ ഭാരം വ്യക്തമാക്കുകയാണ്. പണി തുടങ്ങിയിട്ട് രണ്ടാമത്തെ മാസമാണിത്. പൈസ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്ന് മഞ്ജുവിെൻറയും സുമയുടെയും പരിഭവം.

ഫെബ്രുവരിയിലെ ചെക്ക് എഴുതിയിട്ടുണ്ടെന്ന് പറയുന്നു, എന്താകുമെന്ന് അറിയില്ലെന്നും നസിയയുടെയും സോമാവതിയുടെയും കൂട്ടിച്ചേർക്കൽ.

പറവൂരിലെ ഈ പ്രദേശങ്ങൾ പ്രളയത്തിൽനിന്ന് കരകയറിയെന്നും ഇല്ലെന്നും പറയാം. വീടിെൻറ സ്വിച്ച് ബോർഡ് വരെ വെള്ളം കയറി നശിച്ചിട്ടും ആവശ്യത്തിന് ധനസഹായം കിട്ടിയില്ല.

ആകെ 10,000 രൂപയാണ് കിട്ടിയതെന്ന് അവർ പറയുന്നു. അപേക്ഷ കൊടുക്കാൻ പലതവണ ഓഫിസുകളിൽ കയറിയിറങ്ങിയിട്ടും ഇതുവരെ ആവശ്യത്തിന് ധനസഹായം കിട്ടിയില്ലെന്ന് ചിന്ന പറയുന്നു. ഷീറ്റിട്ട വീടാണ് ത​േൻറത്, അടിഭാഗം തുരന്നതുപോലെയാണ് ഇപ്പോൾ. കാക്കനാട് കലക്ട​േററ്റുവരെ പോയി. അപ്പോൾ കോവിഡ് വന്നു. പിന്നെ അതിനെക്കുറി​െച്ചാന്നും കേട്ടിട്ടില്ലെന്നും അവരുടെ പരിഭവം.

വ്യക്തമായ അഭിപ്രായമുണ്ട്, തുറന്നുപറയാം

പെരുവാരം ക്ഷേത്രത്തിന് മുന്നിലെ ആൽത്തറയിൽ ലോട്ടറിക്കച്ചവടത്തിനൊപ്പം സുഹൃത്തുക്കളോട് കുശലം പറഞ്ഞിരിക്കുകയാണ് രാമകൃഷ്ണൻ.

കേരളത്തിൽ തുടർഭരണം വരണമെന്നാണ് ആഗ്രഹമെന്ന് രാമകൃഷ്ണൻ തുറന്നുപറയുന്നു.

ഏത് പ്രതിസന്ധിഘട്ടത്തിലും ജനങ്ങളെ ചേർത്തുപിടിക്കാൻ കഴിയുന്ന മുഖ്യമന്ത്രിയാണ് പിണറായിയെന്ന് ഗോപാലനും പറയുന്നു.

എന്നാൽ, പറവൂരിെൻറ മനസ്സ്​ വി.ഡി. സതീശനൊപ്പമാണെന്നാണ് ടൗണിലെ മറ്റൊരു കൂട്ടത്തിെൻറ വിലയിരുത്തൽ. കേരളത്തിെല ഭരണം എങ്ങനെയൊക്കെ മാറിമറിഞ്ഞാലും സതീശന് ജനങ്ങളുടെ ഇടയി​െല സ്വീകാര്യത മാറാൻ പോകുന്നില്ലെന്നാണ്​ മോഹന​െൻറ അഭിപ്രായം. ഇത്രയധികം വിവാദങ്ങളിൽ അകപ്പെട്ട ഒരു സർക്കാറുണ്ടായിട്ടില്ലെന്നാണ് സ്വർണക്കടത്ത്, ഡോളർ കടത്ത് തുടങ്ങിയവ ചൂണ്ടിക്കാട്ടി രാജീവിെൻറ വിമർശനം. 

Tags:    
News Summary - Anyone in Paravur is a favorite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.