പറവൂർ: ശാന്തിക്കും അഞ്ചുമക്കള്‍ക്കും ഇനി മഴയെയും കാറ്റിനെയും പേടിക്കാതെ അന്തിയുറങ്ങാം. വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡരികില്‍ താൽക്കാലിക ഷെഡില്‍ കാറ്റും മഴയും വെയിലും സഹിച്ച് ഒമ്പത് മാസമായി കഴിഞ്ഞ ഇവരുടെ ജീവിതം നൊമ്പരക്കാഴ്ചയായിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നടത്തിയ ഇടപെടലുകളെത്തുടര്‍ന്ന് കോതാട് ഒരു വാടകവീട് തയാറാക്കി നല്കി. തിരുവനന്തപുരം ആസ്ഥാനമായ സത്യസായി ട്രസ്റ്റിന് കീഴിലെ സായിഗ്രാമാണ് പുനരധിവാസത്തിെൻറ ചുമതല ഏറ്റെടുത്തത്.
ഗൃഹപ്രവേശന ചടങ്ങ് ഹൈബി ഈഡന് എം.പി ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. തുടര്‍ന്ന് പാലുകാച്ചി. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ട്രീസ മാനുവല്‍, കടമക്കുടി പഞ്ചായത്ത് പ്രസിഡൻറ് മേരി വിന്‍സെൻറ്, വൈസ് പ്രസിഡൻറ് വിപിന്‍ രാജ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ എല്‍സി ജോസഫ്, ഷാരോണ്‍ പനക്കല്‍, പഞ്ചായത്ത് അംഗങ്ങളായ ജൈനി സെബാസ്റ്റ്യന്‍, ഐബിന്‍, ടോമി, ജോസി പാവന, എന്‍.കെ. ബൈജു എന്നിവര്‍ പങ്കെടുത്തു.
ചെറുപ്രായത്തില്‍ വാഹനാപകടത്തില്‍ പരിക്കുപറ്റിയ ഇളയമകളുടെ ചികിത്സക്ക് പാലക്കാടുനിന്ന് വന്ന് വരാപ്പുഴയില്‍ താമസിക്കുകയായിരുന്നു ശാന്തി. മൂത്ത മകനായ രാജേഷ് കുമാര്‍ വാഹനാപകടത്തെ തുടര്‍ന്ന് തലക്ക് മാരക പരിക്കുപറ്റി രണ്ട് ശസ്ത്രക്രിയക്ക് വിധേയമായതോടെയാണ് അഞ്ചു മക്കളടങ്ങുന്ന കുടുംബത്തിെൻറ താളംതെറ്റിയത്. രണ്ടാമത്തെ ശസ്ത്രക്രിയക്ക് സാമ്പത്തികസഹായം തേടി വി.ഡി. സതീശന് എം.എല്‍.എയെ സമീപിച്ചപ്പോഴാണ് ഇവരുടെ ദയനീയസ്ഥിതി അദ്ദേഹത്തിന് ബോധ്യപ്പെട്ടത്.
ചികിത്സക്കും ദൈനംദിന കാര്യങ്ങള്‍ക്കും സുമനസ്സുകള്‍ ഏറെ സഹായിെച്ചങ്കിലും ഇനിയും കൂടുതല്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകരുെതന്ന് കരുതി ഇവര്‍ തെരുവില്‍ അഭയം തേടിയത്. മൂത്ത മകെൻറ ചികിത്സയും ഇളയമകളുടെ ചികിത്സയും ഇവര്‍ നേരിടുന്ന വെല്ലുവിളിയായി അവശേഷിക്കുകയാണ്. ജീവിതത്തിെൻറ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടിലാണ് കുടുംബം. ഇനി കാലവര്‍ഷത്തിലെ കാറ്റിലും കോളിലുംപെടാതെ സുരക്ഷിതമായി കിടന്നുറങ്ങാമെന്ന ആശ്വാസത്തിലാണ് ശാന്തിയും അഞ്ചു മക്കളും.
കുടുംബത്തിന് വീട് നല്‍കും –എം.പി
വരാപ്പുഴ: വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡരികില്‍ താൽക്കാലിക ഷെഡില്‍ കഴിഞ്ഞിരുന്ന ശാന്തിക്കും അഞ്ച് മക്കള്‍ക്കും സ്വന്തമായി വീട് നല്‍കുമെന്ന് ഹൈബി ഈഡന് എം.പി. വാടകവീടിെൻറ ഗൃഹപ്ര വേശന ചടങ്ങിനിടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. മുളവുകാട് പഞ്ചായത്ത് പ്രസിഡൻറ് അക്ബറിെൻറ നേതൃത്വത്തില്‍ നെട്ടൂരിലെ വ്യാപാരി സുഹൃത്തുകളുടെ കൂട്ടായ്മയാണ് ഭൂമിയും വീടും വാഗ്ദാനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.