പറവൂർ: ലഹരി മരുന്നുമായി യുവാവ് പറവൂർ എക്സൈസിെൻറ പിടിയിലായി. ചെറിയപ്പിള്ളി തെറ്റയിൽ ഷിേൻറാ ഷാജിയാണ് (22) പിടിയിലായത്. പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോെൻറ നേതൃത്വത്തിൽ ദേശീയ പാതയിൽ നടത്തിയ പട്രോളിങ്ങിനിടയിലാണ് ചെറിയപ്പിള്ളി കവലക്ക് സമീപത്തുള്ള ഇടറോഡിൽ യുവാവ് പിടിയിലായത്.
ബൈക്കിൽ പോകുകയായിരുന്ന ഇയാൾ എക്സൈസ് വാഹനം കണ്ട് തിരികെ പോകാൻ ശ്രമിക്കുന്നതിനിെട ബൈക്ക് മറിഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് നിറച്ച പ്ലാസ്റ്റിക് കവർ ശരീര ഭാഗത്ത് മറച്ചു െവച്ചിരിക്കുന്നത് കണ്ടത്. 53 ഗ്രാം ഡയസെപാം കണ്ടെടുത്തു.
നാലു വർഷത്തോളമായി യുവാക്കൾക്ക് വിൽപന നടത്തി വന്നിരുന്നയാളാണെന്ന് എക്സൈസ് പറഞ്ഞു. ഇയാളിൽനിന്നും കണ്ടെടുത്ത പൗഡറിന് ലക്ഷം രൂപ വിലമതിക്കും. പൊതുജനങ്ങൾ വിവരങ്ങൾ കിട്ടിയാൽ 0484 2443187 നമ്പറിൽ രഹസ്യമായി അറിയിക്കണമെന്ന് ഇൻസ്പെക്ടർ പറഞ്ഞു.
എക്സൈസ് ഇൻസ്പെക്ടർ എസ്. നിജുമോൻ, പ്രിവൻറീവ് ഓഫിസർ വി.എസ്. ഹനീഷ്, ഉദ്യോഗസ്ഥരായ ഒ.എസ്. ജഗദീഷ്, ടി.ജി. ബൈനു, ടി.ടി. ശ്രീകുമാർ, എം.ടി.ശ്രീജിത്ത്, ഡ്രൈവർ രാജി ജോസ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.