പെരുമ്പാവൂര്‍: സംസ്ഥാന അധ്യാപിക അവാര്‍ഡ് പ്രയത്‌നത്തിനുള്ള അംഗീകാരമെന്ന് പെരുമ്പാവൂര്‍ ബോയ്‌സ് ഹയര്‍ സെക്കൻഡറിയിലെ ഹൈസ്‌കൂള്‍ വിഭാഗം പ്രധാന അധ്യാപിക അംബിക ടീച്ചര്‍. 2017 ജൂണില്‍ സ്‌കൂളില്‍ ചാര്‍ജെടുക്കുമ്പോള്‍ 50 കുട്ടികളാണ് ഹൈസ്‌കൂള്‍ വിഭാഗത്തിലുണ്ടായത്. കഠിനാധ്വാനത്തിെൻറ ഫലമായി 230 ആയി വര്‍ധിപ്പിക്കാനായി. ഇതിെൻറ ഭാഗമായി കൂടുതല്‍ അധ്യാപക തസ്തികകളുണ്ടായി.
സഹപ്രവര്‍ത്തകരുടെയും രക്ഷിതാക്കളുടെയും പിന്തുണകൊണ്ട് അക്കാര്യങ്ങളും പരിഹരിക്കാനായി. അധ്യാപക-രക്ഷകര്‍തൃ സമിതി ഭാരവാഹികളുടെ നിസ്തുലമായ സഹകരണമാണ് ഇക്കാര്യത്തിലുണ്ടായത്. നഗരസഭ നല്‍കിയ പിന്തുണയും നന്ദിയോടെ സ്മരിക്കുന്നതായി ടീച്ചര്‍ പറഞ്ഞു. വരുന്ന ഏപ്രിലില്‍ വിരമിക്കാനിരിക്കെയാണ് അംഗീകാരം ടീച്ചറെ തേടിയെത്തിയത്. ഇനിയും നിരവധി കാര്യങ്ങള്‍ വിദ്യാലയത്തില്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നാണ് അധ്യാപികയുടെ വിലയിരുത്തല്‍.
ഇതിന് മുമ്പും ടീച്ചറെ തേടി അംഗീകാരങ്ങള്‍ എത്തിയിട്ടുണ്ട്. 2014ല്‍ ഗുരുകര്‍ഷ അവാര്‍ഡ്, 2020ല്‍ ഗുരുശ്രേഷ്ഠ അവാര്‍ഡ് എന്നിവയാണ് ലഭിച്ചത്. സേവന രംഗത്ത് കൂടുതല്‍ ശക്തിയാര്‍ജിക്കാനായതായി പുല്ലുവഴി സ്വദേശിനിയായ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവ് പി.കെ. ശശികുമാര്‍ എല്‍.ഐ.സി പെരുമ്പാവൂര്‍ ബ്രാഞ്ചിലെ ഡെവലപ്‌മെൻറ് ഒാഫിസറാണ്. ബി.ഡി.എസ് വിദ്യാര്‍ഥി അര്‍ജുന്‍, ഡിഗ്രി വിദ്യാര്‍ഥി അമല്‍ കൃഷ്ണ എന്നിവരാണ് മക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.