പെരുമ്പാവൂര്‍: മുടക്കുഴ പഞ്ചായത്തിലെ പ്രളയക്കാട് ആനക്കുഴി ഷാപ്പിനു സമീപം കനാല്‍ ബണ്ട് ഇടിഞ്ഞ് റോഡ് തകര്‍ന്നു. കുറുപ്പംപടി-പാണംകുഴി പ്രധാന റോഡില്‍നിന്ന് ഐമുറി ഭാഗത്തേക്ക് പോകുന്ന കനാല്‍ ബണ്ട് റോഡാണ് പൂര്‍ണമായും തകര്‍ന്നത്. പെരിയാര്‍ വാലി ജലസേചന പദ്ധതിയുടെ കോടനാട് വെസ്റ്റ് ബ്രാഞ്ച് കനാലിെൻറ പ്രളയക്കാട് ഭാഗത്തെ ഇടത് ബണ്ടാണിത്. ചൊവ്വാഴ്ച രാത്രി 10നാണ് സംഭവം.
ലിങ്ക് റോഡായതിനാല്‍ യാത്രക്കാരുണ്ടായില്ല. റോഡിനു താഴെയുള്ള സ്ഥലങ്ങളിലെ കൃഷി നശിച്ചിട്ടുണ്ട്. മൂന്ന് മീറ്റര്‍ താഴ്ചയില്‍ തകര്‍ന്നിട്ടുണ്ട്.
കനാലിെൻറ വശങ്ങളിലെ പൊത്തുകളില്‍ മഴവെള്ളമിറങ്ങി ഗര്‍ത്തം രൂപപ്പെട്ടതാണ് തകര്‍ച്ചക്ക് കാരണമെന്നാണ് നിഗമനം. റോഡ് തകര്‍ന്ന ഭാഗത്തിെൻറ എസ്റ്റിമേറ്റ് തയാറാക്കി നിര്‍മാണം ആരംഭിക്കാന്‍ സ്ഥലം സന്ദര്‍ശിച്ച എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
മുടക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.ടി. അജിത്കുമാര്‍, പെരിയാര്‍വാലി സൂപ്രണ്ടിങ് എൻജിനീയര്‍ എന്‍. സുപ്രഭ, എക്സി.എൻജിനീയര്‍ സി.വി. ബൈജു, അസി. എക്സി.എൻജിനീയർ എന്‍.എ. ബിജി എന്നിവരും എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.