പെരുമ്പാവൂര്‍: കോവിഡ് സെൻററില്‍നിന്ന് രണ്ടുവട്ടം മുങ്ങിയ മോഷണക്കേസ് പ്രതി ഡ്രാക്കുള സുരേഷിന് കോവിഡ് സ്ഥിരീകരിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ ആശങ്കയില്‍. പെരുമ്പാവൂരിലെ തണ്ടേക്കാട് കടയില്‍നിന്ന് പണം മോഷ്ടിച്ച കേസിലാണ് വടയമ്പാടി ചെമ്മല കോളനി കണ്ടോളിക്കുടി വീട്ടില്‍ സുരേഷിനെ 22ന് പിടികൂടിയത്.
രാത്രി കറുകുറ്റി കാര്‍മല്‍ ധ്യാനകേന്ദ്രം കോവിഡ് കെയറിലെത്തിച്ച പ്രതി പൊലീസിനെ വെട്ടിച്ച് മുങ്ങിയിരുന്നു. 24ന് പുലര്‍ച്ച വെങ്ങോല ടാങ്ക് സിറ്റിയിലെ വാടകവീട്ടില്‍നിന്ന് പൊലീസ് പിടികൂടി വീണ്ടും കോവിഡ് കെയര്‍ സെൻററില്‍ എത്തിച്ചെങ്കിലും രാത്രി കടന്നുകളഞ്ഞു. അന്വേഷണത്തിനിടെ കസ്റ്റഡിയിലായി. മതില് ചാട്ടത്തിനിടെ പരിക്കേറ്റ പ്രതി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച വൈകീട്ട് കോവിഡ് സ്ഥിരീകരിച്ചത്.
എസ്.പിയുടെ സ്ക്വാഡ് ഉള്‍പ്പടെ പത്തോളം പൊലീസുകാരാണ് ഇയാളെ പിടികൂടാനുള്ള ഓപറേഷനില്‍ പങ്കെടുത്തത്. പെരുമ്പാവൂര്‍ സി.ഐ ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. സി.ഐ നിരീക്ഷണത്തില്‍ പോയി എന്നാണ് വിവരം. എന്നാല്‍, മറ്റ് പൊലീസുകാര്‍ പലരും ബുധനാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്നു.
പ്രതിക്ക് കോവിഡാണെന്ന് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇവരോട് ക്വാറൻറീനില്‍ പോകാന്‍ മേലുദ്യോഗസ്ഥര്‍ നിര്‍ദേശം നല്കിയിട്ടിെല്ലന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.