പെരുമ്പാവൂര്‍: പ്ലൈവുഡ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം തട്ടിയ കേസില്‍ അഞ്ചുപേരെ റൂറല്‍ ജില്ല ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി വല്ലം റയോണ്‍പുരം അമ്പാടന്‍ ഷംഷാദ് (44), ഇയാളുടെ ബന്ധുക്കളായ അമ്പാടന്‍ വീട്ടില്‍ ഷിയാസ് (43), അമ്പാടന്‍ സിയാദ് (35), ഷംഷാദിെൻറ സുഹൃത്തുക്കളായ അല്ലപ്ര തുരുത്തുമാലില്‍ സിദ്ദീഖ് (33), തുരുത്തേലില്‍ അനൂപ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അജ്മല്‍, നവാബ്, അഷ്റഫ്, റയിസന്‍ എന്നിവരെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. നവംബറിലാണ് സംഭവം.
മുടിക്കല്‍ സ്വദേശി ജമീറിനെയാണ് തട്ടിക്കൊണ്ടുപോയത്. ഷംഷാദും ജമീറിെൻറ സഹോദരനും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചത്. ജമീറിനെ കാറിലെത്തിയ ഒരുസംഘം തടഞ്ഞുനിര്‍ത്തി വല്ലെത്ത ഗോഡൗണിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ ഭീഷണിപ്പെടുത്തി മര്‍ദിച്ച് കാറിലുണ്ടായിരുന്ന മൂന്നര ലക്ഷം കവര്‍ന്നു.
സ്ഥലത്തിെൻറ ആധാരം എടുത്തതായും ബലമായി ചെക്ക് ലീഫില് നാലര ലക്ഷം രൂപ എഴുതി ഒപ്പിടുവിച്ച് വാങ്ങുകയും ചെയ്തതായി പൊലീസ് പറയുന്നു. റൂറല്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തികിെൻറ നേതൃത്വത്തില്‍ ഡിവൈ.എസ്.പി വി. രാജീവ്, സബ് ഇന്‍സ്പെക്ടര്‍മാരായ പി.ബി. നഹാദ്, പി.വി. ബൈജു, ബിനോയ് മാത്യു, എ.എസ്.ഐമാരായ ഇ.ബി. സുനില്‍, ഷിബു ദേവരാജന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.