ബിജുവും കുടുംബവും ജീവനൊടുക്കിയതോടെ അനാഥയായ വളർത്തുനായയെ

അഴിച്ചുമാറ്റുന്ന അയൽവാസി

പെരുമ്പാവൂരിലെ കൂട്ട ആത്മഹത്യ: 'കുബേര'യോടെ ഇടപാട്​ നിന്നത്​ പ്രതിസന്ധിക്ക്​ കാരണം

പെരുമ്പാവൂര്‍: ബിജുവിന് വിനയായത് 'കുബേര'യാണെന്ന് നാട്ടുകാര്‍. വര്‍ഷങ്ങളായി ചിട്ടി നടത്തി ജീവിതം കരുപ്പിടിപ്പിച്ചതാണ് ബിജു. തറവാട് വീടിനോട​ുചേര്‍ന്ന സ്ഥലത്ത് സാമാന്യം തരക്കേടില്ലാത്ത വീട് നിര്‍മിച്ചത് ഉള്‍പ്പെടെ ചിട്ടിയില്‍നിന്ന് ലഭിച്ച ആദായത്തിലൂടെയാണ്. ഇതിനിടെ ചിട്ടി വിളിക്കുന്നവര്‍ ചെറിയ പലിശക്ക് ബിജുവിന് പണം കൊടുത്തിരുന്നു.

ബിജു ഈ പണം ഇരട്ടി പലിശക്ക് കൊടുത്തു. അനധികൃത പണമിടപാട് നിയന്ത്രിക്കാനും പലിശക്കാരെ ഇല്ലായ്മ ചെയ്യാനും കഴിഞ്ഞ സര്‍ക്കാര്‍ ' ഓപറേഷൻ കുബേര' നടപ്പാക്കിയതോടെ ബിജുവിന് പണം തിരിച്ചുകിട്ടാതെയായി. നിയമപ്രകാരം പണം വാങ്ങാമെന്നുള്ളത് അപ്രായോഗികമായി.

ഇയാള്‍ കൊടുക്കാനുള്ളവര്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ജീവിതത്തെ ബാധിച്ചു. ഇതിനിടെ കിടപ്പാടം സമീപത്തെ സര്‍വിസ് സഹകരണ ബാങ്കില്‍ പണയപ്പെടുത്തിയിരുന്നു. പശുക്കളെ വളര്‍ത്തി പാല്‍ വിറ്റായിരുന്നു ഉപജീവനം. സഹോദരങ്ങളും ബന്ധുക്കളും കൈവിട്ടതോടെ ഡിസംബര്‍ 31ന് ജീവിതം അവസാനിപ്പിക്കുമെന്ന് സൂചന നല്‍കിയിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.

സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മറ്റെന്തെങ്കിലും സമ്മർദം ആത്മഹത്യക്ക്​ പിന്നിലുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്നാണ്​ എം.എല്‍.എ ആവശ്യപ്പെട്ടത്.സഹോദര​െൻറ പരാതി;ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ്

പെരുമ്പാവൂര്‍: സഹോദരന്‍ നല്‍കിയ പരാതിയുടെ അന്വേഷണത്തിന് പൊലീസ് ബിജുവിനോട് വ്യാഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. തറവാട് വീട്ടുവളപ്പിലെ മാവി​െൻറ കൊമ്പ് വീട്ടിലേക്ക് ചാഞ്ഞത് ബിജു വെട്ടിമാറ്റിയിരുന്നു. ഇതുസംബന്ധിച്ച് സഹോദരന്‍ ഷിജുവുമായി ബുധനാഴ്ച വാക്കേറ്റവും ബഹളവുമുണ്ടായി. ഷിജുവി​െൻറ പരാതിയിലാണ്​ സ്​റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്​.

Tags:    
News Summary - Mass suicide in Perumbavoor: The deal with 'Kubera' was the cause of the crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.