ഭിന്നത; മുസ്‌ലിംലീഗ് വെങ്ങോല പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ രാജിവെച്ചു

പെരുമ്പാവൂര്‍: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഭിന്നതയില്‍ മുസ്‌ലിംലീഗ് വെങ്ങോല പഞ്ചായത്ത് കമ്മിറ്റിയില്‍നിന്ന് ഭാരവാഹികളും അംഗങ്ങളും മണ്ഡലം കൗണ്‍സില്‍ പ്രതിനിധികളും രാജിവെച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് നേതൃസ്ഥാനത്തിരിക്കുന്നവര്‍ ഒന്നടങ്കം രാജി​െവച്ചത്.

ഗ്രാമപഞ്ചായത്തില്‍ 23 അംഗങ്ങളില്‍ ഒമ്പത് അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. ഇതില്‍ രണ്ട് ലീഗും ഏഴ് കോണ്‍ഗ്രസ് അംഗങ്ങളുമാണ്. അഞ്ച് വര്‍ഷം വൈസ് പ്രസിഡൻറ് സ്ഥാനം ലീഗിന് വേണമെന്നായിരുന്നു പഞ്ചായത്ത് കമ്മിറ്റി ആവശ്യം. വൈസ് പ്രസിഡൻറ് സ്ഥാനം ആദ്യ രണ്ടു വര്‍ഷം സീനിയര്‍ മെംബറായ നസീമ റഹീമിനും പിന്നീട്​ മൂന്ന് വര്‍ഷം ഷംല നാസറിനും കൊടുക്കണമെന്നായിരുന്നു പഞ്ചായത്ത് കൗണ്‍സില്‍ തീരുമാനം.

എന്നാല്‍, ജില്ല വൈസ് പ്രസിഡൻറ് എം.യു. ഇബ്രാഹിം രണ്ടു തീരുമാനവും അട്ടിമറിക്കുകയായിരുന്നുവെന്ന് എതിര്‍പക്ഷം പറയുന്നു. വൈസ് പ്രസിഡൻറ് സ്ഥാനം രണ്ടു വര്‍ഷം മതിയെന്ന് ഇദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചെന്നാണ് ആരോപണം. ബ്ലോക്ക് പഞ്ചായത്ത് നെടുന്തോട് ഡിവിഷനില്‍ മത്സരിപ്പിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറി​െൻറ പേര് ഡിവിഷന്‍ പരിധിയിലുള്ള പ്രധാന ശാഖകളെല്ലാം നിര്‍ദേശിച്ചെങ്കിലും ജില്ല വൈസ് പ്രസിഡൻറും സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗവും അട്ടിമറിക്കുകയായിരുന്നുവ​േത്ര.

കഴിഞ്ഞ തവണ വാര്‍ഡില്‍ മത്സരിച്ച് മൂന്നാം സ്ഥാനത്തായ വ്യവസായിക്ക് സീറ്റ് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം. പ്രവര്‍ത്തകരുടെ അഭിപ്രായം മാനിക്കാതെ മത്സരിപ്പിച്ച സ്ഥാനാര്‍ഥി പരാജപ്പെട്ടത് നേതൃത്വത്തിന് തിരിച്ചടിയാണ്. വി.കെ. ഇബ്രാഹീംകുഞ്ഞ് വിഭാഗത്തിന് ശക്തമായ വേരോട്ടമുള്ള പഞ്ചായത്തില്‍ ഇത് തകര്‍ക്കുന്നതിനുള്ള നീക്കത്തി​െൻറ ഭാഗമാണ് അഹമ്മദ് കബീര്‍ പക്ഷക്കാരനായ എം.യു. ഇബ്രാഹീമും സംസ്ഥാന കമ്മിറ്റി അംഗവും ചേര്‍ന്ന് നടത്തുന്നത്.

കഴിഞ്ഞ ദിവസം വെങ്ങോലയില്‍ ചേര്‍ന്ന ഇബ്രാഹീംകുഞ്ഞ് വിഭാഗത്തി​​െൻറ രഹസ്യയോഗമാണ് രാജി തീരുമാനത്തിലെത്തിയത്. യോഗത്തില്‍ മണ്ഡലത്തിലെയും ജില്ലയിലെയും മുഴുവന്‍ ഗ്രൂപ്​ നേതാക്കളും പങ്കെടുത്തിരുന്നതായി അറിയുന്നു. ലീഗ്, യൂത്ത് ലീഗ് പഞ്ചായത്ത്​ കമ്മിറ്റികളും മണ്ഡലം കമ്മിറ്റിക്ക് രാജി നല്‍കി കഴിഞ്ഞു. 12 ശാഖ കമ്മിറ്റികളിലെ ഒമ്പത് ഭാരവാഹികളും ഗ്രൂപ് യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ ഭാരവാഹികളും തുടര്‍ദിവസങ്ങളില്‍ രാജിവെക്കുമെന്നാണ് വിവരം.

Tags:    
News Summary - Muslim League Vengola panchayat committee office bearers resign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.