തടിയില്ല; വനം വകുപ്പി​െൻറ മുടിക്കല്‍ ഡിപ്പോ കാലി

പെരുമ്പാവൂര്‍: തടി എത്താത്തതുകൊണ്ട് വനം വകുപ്പിനു​ കീഴിലെ മുടിക്കല്‍ തടി ഡിപ്പോ കാലിയായി. തടിയുടെ വരവ് നിലച്ചതിനാല്‍ രണ്ടുമാസമായി കയറ്റിറക്കു തൊഴിലാളികള്‍ പട്ടിണിയിലാണ്. നാല് ടേണിലായി 32 തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു.

2500 ക്യുബിക് മീറ്റര്‍ തടിയിറക്കാന്‍ സൗകര്യമുള്ള മൂന്നര ഹെക്ടര്‍ സ്ഥലത്താണ് മുടിക്കല്‍ ഡിപ്പോ. സ്ഥലവും ഇതോടനുന്ധിച്ചുള്ള കെട്ടിടവും രണ്ടുമാസമായി വെറുതെ കിടക്കുകയാണ്. ഡിപ്പോയെ ആശ്രയിച്ച് ഒട്ടേറെ തൊഴിലാളികളാണ് ജീവിക്കുന്നത്. സ്‌റ്റോക്കുണ്ടായിരുന്ന തടിയെല്ലാം ലേലത്തില്‍ പോയി. പുതിയ തടി എത്തുന്നതിലെ കാലതാമസമാണ് പ്രതിസന്ധി സൃഷ്​ടിക്കുന്നത്​.

ചാലക്കുടി, കാലടി, മലയാറ്റൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് എത്തുന്നത്. വരാപ്പുഴ, വീട്ടൂര്‍, ചാലക്കുടി ഡിപ്പോകളില്‍ എത്തിച്ച ശേഷമാണ് മുടിക്കലില്‍ എത്തുന്നത്. ജില്ലയിലെ ഏറ്റവും വിസ്തൃതവും സൗകര്യമുള്ളതുമാണ് മുടിക്കല്‍ ഡിപ്പോ. ഗുണമേന്മയുള്ള തടി ന്യായമായ നിരക്കിലാണ് ഇവിടെ നിന്ന്​ വിറ്റഴിക്കുന്നത്. വീടുപണിക്കും മറ്റ് നിര്‍മാണ പ്രവൃത്തികള്‍ക്കുമായി ആളുകള്‍ ഇവിടെ നിന്ന്​ തടി വാങ്ങുന്നുണ്ട്. അതേസമയം, കൂപ്പില്‍നിന്ന്​ തടിവെട്ടാന്‍ ആദ്യം ക്ഷണിച്ച ടെന്‍ഡറിലെ അപാകതമൂലം കാലതാമസമുണ്ടായെങ്കിലും പരിഹരിച്ചതായി അധികൃതര്‍ പറഞ്ഞു. ഇതിനിടെ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കപ്പെട്ടതും തടസ്സമായി. തെരഞ്ഞെടുപ്പ് തിരക്കുകള്‍ ഒഴിഞ്ഞ സഹചര്യത്തില്‍ ഉടൻ തടി എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - No wood; Forest Department Empty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.