പെരുമ്പാവൂര്‍: ഭക്ഷണംതേടി പണിതീരാത്ത വീട്ടില്‍ കയറിയതിെൻറ പേരില്‍ ക്രൂര മര്‍ദനത്തിനിരയായ മാനസികരോഗിയെ ആശുപത്രിയില്‍ എത്തിച്ചത് പൊലീസ്. മോഷ്ടാവിനെ പിടികൂടിയെന്ന വിവരത്തെതുടര്‍ന്ന് സ്ഥലത്ത് ചെല്ലുമ്പോള്‍ പൊലീസ് കണ്ടത് റോഡില്‍നിന്ന് 50 മീ. ദൂരത്തിലുള്ള പൈനാപ്പിള്‍ തോട്ടത്തില്‍ കാലൊടിഞ്ഞ് മുറിവുകളോടെ കിടക്കുന്ന യുവാവിനെയാണ്.
ഈ സമയം പ്രദേശവാസികള്‍ അകന്നുമാറി റോഡിലായിരുന്നു. അവശനായിക്കിടന്ന ഇയാള്‍ക്ക് വെള്ളംപോലും കൊടുക്കാന്‍ കൂടിനിന്നവര്‍ തയാറായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ബന്ധുക്കളില്‍ ചിലരും പൊലീസും പഴയൊരു വാഹനത്തിെൻറ ഡോറില്‍ കിടത്തി റോഡിലെത്തിച്ച് ആംബുലന്‍സില്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.