പെരുമ്പാവൂര്‍: ഖതീബിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓടക്കാലി ടൗണ്‍ ജുമാമസ്ജിദ് അടച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുത്ത 75ഓളം പേര്‍ നിരീക്ഷണത്തിലാണ്.
വ്യാഴാഴ്ച മൂവാറ്റുപുഴ കാലാമ്പൂരിലെ വീട്ടില്‍നിന്നെത്തിയാണ് ഖതീബ് നമസ്‌കാരത്തിന് നേതൃത്വം കൊടുത്തത്. പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച നടത്തിയ ആൻറിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇദ്ദേഹത്തെ പെരുമ്പാവൂരിലെ ഫസ്റ്റ് ലൈന്‍ കോവിഡ് സെൻററിലേക്ക് മാറ്റി. നമസ്‌കാരത്തില്‍ പങ്കെടുത്തവരോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
ഖതീബിെൻറ വീട്ടിലുള്ളവരും നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവം പരിശോധനക്കെടുത്തിട്ടുണ്ട്. ഓടക്കാലി ടൗണിലെ കടകമ്പോളങ്ങളടക്കം തിങ്കളാഴ്ചവരെ അടച്ചിടാന്‍ തീരുമാനിച്ചതായി അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എന്‍.എം. സലീം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.