പെരുമ്പാവൂര്‍: ന്യൂജന്‍ മയക്കുമരുന്നായ 45 എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി വിദ്യാര്‍ഥിയടക്കം മൂന്നുപേരെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം കോട്ടക്കല്‍ കൂട്ടേരി വീട്ടില്‍ മുഹമ്മദ് ഫാരിസ് (21), മലപ്പുറം വഴിക്കടവ് താഴത്തേവീട്ടില്‍ ജുനൈസ് (19), കോഴിക്കോട് വെള്ളിമാട് വളപ്പില്‍ അമല്‍ദേവ് (20) എന്നിവരാണ് പിടിയിലായത്. അമല്‍ദേവ് വിദ്യാര്‍ഥിയാണ്. വില്പനക്ക് കൊണ്ടുവന്നതാണ് മയക്കുമരുന്ന് സ്റ്റാമ്പുകളെന്നും പൊതുമാര്‍ക്കറ്റില്‍ ഒരുലക്ഷത്തിലേറെ രൂപ വിലവരുമെന്നും പൊലീസ് പറഞ്ഞു.
പൊലീസിനെക്കണ്ട് കടന്നുകളയാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായി പിന്തുടര്ന്നാണ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ നടന്ന പരിശോധനക്ക് നാർകോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ. മധുബാബു, പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ. ബിജുമോൻ, എസ്.എച്ച്.ഒ സി. ജയകുമാര്‍ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.