പെരുമ്പാവൂര്‍: ടൗണില്‍ ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഇരിങ്ങോള്‍ കാവിന് സമീപം 300 മീ. ദൂരത്തില്‍ സ്ഥാപിച്ച കേബിളുകളുടെ ഉദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു.
നഗരസഭാധ്യക്ഷന്‍ ടി.എം. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ബിജു ജോണ്‍ ജേക്കബ്, അനിത പ്രകാശ്, ശാന്ത പ്രഭാകരന്‍, വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരായ കെ. മനോജ്, സുരേഷ്, കെ.ജി. ബിജു എന്നിവര്‍ സംസാരിച്ചു.
ടൗണിലെ വൈദ്യുതി തടസ്സം മറികടക്കുന്നതിന് ഭൂമിക്കടിയിലൂടെ കേബിളുകള്‍ സ്ഥാപിക്കുന്ന പദ്ധതി ടെൻഡര്‍ നടപടികളിലെത്തിയതായി എം.എല്‍.എ പറഞ്ഞു. 20 കോടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഏഴ് കി.മീ. ദൈര്‍ഘ്യത്തിലാണ് കേബിള്‍. മുടിക്കല്‍ സബ് സ്‌റ്റേഷനില്‍നിന്ന് രണ്ട് ഫീഡറുകളിലായിട്ടാണ് കേബിളുകള്‍ സ്ഥാപിക്കുന്നത്.
ആലുവ-മൂന്നാര്‍ റോഡില്‍ പാലക്കാട്ടുതാഴം മുതല്‍ യൂനിയന്‍ ബാങ്ക് ജങ്ഷന് വരെയാണ് ഒന്നാമത്തെ കേബിള്‍.
സീമാസ് മുതല്‍ കുഴിപ്പിള്ളിക്കാവ് വഴി എം.സി റോഡിലൂടെ കിച്ചന്‍ മാര്‍ട്ട് പരിസരം വഴി ഔഷധി ജങ്ഷനിലൂടെ അയ്യപ്പ ക്ഷേത്രം വഴി മിനി സിവില്‍ സ്‌റ്റേഷന് മുന്നിലൂടെ യൂനിയന്‍ ബാങ്ക് ജങ്ഷനില്‍ അവസാനിക്കുന്ന രീതിയിലാണ് രണ്ടാമത്തേത്.
റോഡിന് വശത്തുകൂടി കേബിളുകള്‍ സ്ഥാപിക്കുന്നതിന് എച്ച്.ഡി.ഡി മാതൃകയിലാണ് എസ്റ്റിമേറ്റ് തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.