കോ​വി​ഡ് ചി​കി​ത്സ​കേ​ന്ദ്ര​ത്തി​ൽ പ​ഴ​ത്തൊ​ലി​യി​ല്‍ പൊ​തി​ഞ്ഞ ബീ​ഡി​യും ല​ഹ​രി​വ​സ്തു​ക്ക​ളും

വൈ​പ്പി​ന്‍: കോ​വി​ഡ് ബാ​ധി​ത​ന്​ ഏ​ത്ത​പ്പ​ഴം പു​ഴു​ങ്ങി​യ​തെ​ന്ന് പ​റ​ഞ്ഞ് സു​ഹൃ​ത്തു​ക്ക​ള്‍ കൊ​ണ്ടു​വ​ന്ന പാ​ക്ക​റ്റി​ല്‍ പ​ഴ​ത്തൊ​ലി​യി​ല്‍ പൊ​തി​ഞ്ഞ ബീ​ഡി​യും ല​ഹ​രി​വ​സ്തു​ക്ക​ളും.

ഞാ​റ​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​നു​കീ​ഴി​ല്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ​ഡൊ​മി​സി​ല​റി കെ​യ​ര്‍ സെൻറ​റി​ലാ​ണ് സം​ഭ​വം. രോ​ഗി​ക​ള്‍ക്കാ​യി സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ഗേ​റ്റി​ലെ​ത്തി​ക്കു​ന്ന പൊ​തി​ക​ള്‍ സം​ശ​യ​ത്തിെൻറ പേ​രി​ല്‍ ജീ​വ​ന​ക്കാ​ര്‍ തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്.

സെൻറ​റി​ന​ക​ത്ത് പു​ക​വ​ലി​യും ല​ഹ​രി​വ​സ്തു ഉ​പ​യോ​ഗ​വും ക​ര്‍ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ല​രും ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ര്‍ പു​റ​ത്തു​നി​ന്ന്​ എ​ത്തു​ന്ന പാ​ക്ക​റ്റു​ക​ള്‍ പ​രി​ശോ​ധി​ച്ച​ത്. പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​വ​സ്തു​ക്ക​ള്‍ ന​ശി​പ്പി​ച്ചു.

ചി​കി​ത്സ​കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​യെ അ​പ​മാ​നി​ച്ച​താ​യി പ​രാ​തി

വൈ​പ്പി​ന്‍: ഞാ​റ​ക്ക​ല്‍ ഡൊ​മി​സി​ല​റി കെ​യ​ര്‍ സെൻറ​റി​ല്‍ സു​ര​ക്ഷി​ത​മാ​യി ജോ​ലി​യെ​ടു​ക്കാ​ന്‍ പ​റ്റാ​ത്ത സ്ഥി​തി​യെ​ന്ന് ചാ​ര്‍ജു​ള്ള ജീ​വ​ന​ക്കാ​രി ഞാ​റ​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ക്ക് പ​രാ​തി ന​ല്‍കി.

സു​ഹൃ​ത്തു​ക്ക​ള്‍ രോ​ഗി​ക​ൾ​ക്ക്​ ല​ഹ​രി​വ​സ്തു​ക്ക​ള്‍ ഇ​വി​ടെ എ​ത്തി​ച്ചു​ന​ല്‍കു​ന്നു​ണ്ട്. ഇ​തും ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

കൂ​ടാ​തെ നി​ല​വാ​രം കു​റ​ഞ്ഞ പി.​പി.​ഇ കി​റ്റ് ധ​രി​ച്ച് ജോ​ലി​ചെ​യ്യു​ന്ന​ത് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്നു. കോ​വി​ഡ് ചി​കി​ത്സ സെൻറ​റി​ല്‍ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യാ​ന്‍ പ​ഞ്ചാ​യ​ത്തും ഉ​ദ്യോ​ഗ​സ്ഥ​രും ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് എ.​പി. ലാ​ലു​വി‍െൻറ ആ​രോ​പ​ണം.

എ​ന്നാ​ല്‍, ജീ​വ​ന​ക്കാ​രി ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഞാ​റ​ക്ക​ല്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ടെ​ന്ന് വൈ​സ് പ്ര​സി​ഡ​ൻ​റ് മി​നി രാ​ജു അ​റി​യി​ച്ചു.

Tags:    
News Summary - Beedi and Lahari items at Covid Medical Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.