വൈപ്പിൻ: ഓണവിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷിയുമായി വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാന സർക്കാറിെൻറ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി ബ്ലോക്കിലെ നാലു പഞ്ചായത്തുകളിലായി 12,200 ചെണ്ടുമല്ലി തൈകളാണ് കൃഷി ചെയ്യുന്നത്. ഓണത്തിന് വിളവെടുപ്പ് പൂർത്തിയാക്കും.
5500 ചെണ്ടുമല്ലി തൈകൾ പദ്ധതിയുടെ ഭാഗമായി എടവനക്കാട് കൃഷിഭവൻ കർഷകർക്ക് നൽകിയിരുന്നു. 30 കർഷകരാണ് അര ഏക്കറോളം ഭൂമിയിൽ കൃഷി ചെയ്യുന്നത്. ഞാറക്കൽ പഞ്ചായത്തിൽ 3500 തൈകളും പള്ളിപ്പുറം പഞ്ചായത്തിൽ 2200 തൈകളും കുഴുപ്പിള്ളി പഞ്ചായത്തിൽ 1000 തൈകളുമാണ് കൃഷി ചെയ്തത്. പഞ്ചായത്തുകളുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കർഷകർക്ക് ചെണ്ടുമല്ലി തൈകളും വളവും നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.