വൈപ്പിൻ: ലോക പരിസ്ഥിതി ദിനം മണ്ഡലത്തിൽ വിപുലമായി ആഘോഷിക്കുമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അറിയിച്ചു. കുഴുപ്പിള്ളി സഹകരണ നിലയത്തിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ നടക്കുന്ന മണ്ഡലതല ആഘോഷത്തിൽ പരിസ്ഥിതി സമ്മേളനത്തിനും വൃക്ഷത്തൈ വിതരണത്തിനും പുറമെ തീരദേശ പരിപാലന പ്ലാൻ, കാലാവസ്ഥ വ്യതിയാനം, മാലിന്യ സംസ്കരണം എന്നിവ സംബന്ധിച്ച് സെമിനാറും നടക്കും.
രാവിലെ പത്ത് മുതൽ നടക്കുന്ന സെമിനാറിൽ തീരദേശ പരിപാലന പ്ലാൻ സംബന്ധിച്ച് അഡ്വ. പി.ബി. സഹസ്രനാമൻ വിഷയാവതരണം നടത്തും.
2021ലെ കരട് തീരദേശ പരിപാലന പ്ലാനിലെ അപാകതകൾ പരിഹരിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി അംഗമാണ് അദ്ദേഹം. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് കുസാറ്റ് മറൈൻ ബയോളജി വിഭാഗം മേധാവി ഡോ. എ.എ. മുഹമ്മദ് ഹാത്തയും മാലിന്യ സംസ്കരണത്തിൽ പരിസ്ഥിതി വിദഗ്ധൻ പ്രഫ. പി.കെ. രവീന്ദ്രനും വിഷയാവതരണം നടത്തും.
എറണാകുളം സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ ഡിവിഷന്റെയും ജില്ല ശുചിത്വ മിഷന്റെയും സംയുക്ത സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിനാഘോഷത്തിൽ സെമിനാറിന് മുന്നോടിയായ സമ്മേളനം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് കെ.കെ. ദിനേശൻ പരിസ്ഥിതി ദിനാചരണ സന്ദേശം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.