വൈപ്പിന്‍: മുനമ്പത്ത് ബോട്ട് യാര്‍ഡില്‍ ഉണ്ടായ തീപിടിത്തത്തിൽ അറ്റകുറ്റപ്പണികള്‍ക്കായി കയറ്റിയിരുന്ന മത്സ്യബന്ധന ബോട്ട് കത്തി നശിച്ചു. തിങ്കളാഴ്ച രാത്രി 10.45ന് മിനി ഫിഷിങ് ഹാര്‍ബറിനടുത്തുള്ള മുനമ്പം സ്വദേശി അജിബ്രോസ് എന്നയാളുടെ യാര്‍ഡിലാണ് അഗ്നിബാധയുണ്ടായത്.
ഇവിടെ പണിക്ക് കയറ്റിയിരുന്ന ആലുവ സ്വദേശി ലിജേഷ്, മുനമ്പം സ്വദേശികളായ അനീഷ്, ജോസഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള 'ഹോളി ഗ്രേസ്' എന്ന മത്സ്യബന്ധന ബോട്ടാണ് അഗ്നിക്കിരയായത്. ആളപായമില്ല. തീപിടിത്തത്തിന് കാരണം എന്തെന്നും വ്യക്തമായിട്ടില്ല. രാത്രി പത്തുമണിവരെ യാര്‍ഡില്‍ പണിക്കാരുണ്ടായിരുന്നു.
ഇവര്‍ പോയി കുറച്ച് സമയം കഴിഞ്ഞപ്പോഴാണ് തീപിടിത്തമുണ്ടായത്. അയല്‍വാസികളിലൊരാള്‍ തീ ഉയരുന്നത് കണ്ട് യാര്‍ഡ് ഉടമസ്ഥനെ അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മുനമ്പം പൊലീസും പറവൂരില്‍നിന്നും എത്തിയ രണ്ട് ഫയര്‍ യൂനിറ്റുകളുമാണ് തീയണച്ചത്.
80 അടി ബോട്ടിെൻറ വീല്‍ഹൗസ് പൂര്‍ണമായും കത്തി നശിച്ചു. ബോട്ടിനുമാത്രം 30 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമകള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.