വൈപ്പിൻ: അനധികൃതമായി മത്സ്യബന്ധനം നടത്തിയ രണ്ട് തമിഴ്നാട് രജിസ്ട്രേഷൻ ഫൈബർ വഞ്ചികൾ ഫിഷറീസ് സ്റ്റേഷനിലെ പട്രോളിങ് ടീം പിടികൂടി.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ജയശ്രീ ഈ വഞ്ചികൾക്ക് തൊണ്ണൂറായിരം രൂപ ഫൈൻ അടപ്പിച്ചു. കര മാർഗം തിരിച്ച് പോകുന്നതിന് കർശന നിർദേശവും നൽകിയിട്ടുണ്ട്.
ജിബിത മോൾ (ഉടമ സുനിൽ ലോറൻസ്), അരുൾനിരന്ത് മരിയെ വാഴ്കെ (ഉടമ സിലുവൈ അടിമൈ) എന്നീ വഞ്ചികൾ ആണ് പിടിയിലായത്. ഉടമകൾ രണ്ട് പേരും കന്യാകുമാരി ജില്ലക്കാർ ആണ്. ഓരോ വഞ്ചിക്കും 45,000 രൂപ വീതമാണ് പിഴ ഈടാക്കിയത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അനീഷ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ അഭിരാമി, മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരായ സുരേഷ്, റോയ്, ഫിഷറീസ് വകുപ്പിൽനിന്നും വിനു ജേക്കബ്, െറജി വർഗീസ്, സീ റെസ്ക്യൂ ഗാർഡുമാരായ ഗോപാലകൃഷ്ണൻ, ജസ്റ്റിൻ എന്നിവർ പട്രോളിങ് ടീമിൽ ഉണ്ടായിരുന്നു. തുടർ ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.