അ​നൂ​പ്

വി​ദേ​ശ​ത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവാവ്​ അറസ്റ്റിൽ

വൈ​പ്പി​ൻ: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. നാ​യ​ര​മ്പ​ലം പു​ത്ത​ൻ​വീ​ട്ടി​ൽ ക​ട​വ് അ​നൂ​പി​നെ​യാ​ണ്​ (49) ഞാ​റ​ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​റ​ക്ക​ലി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന മു​ള​വു​കാ​ട് സ്വ​ദേ​ശി​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. വി​ദേ​ശ​ത്ത് ആ​ളു​ക​ളെ ജോ​ലി​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ലൈ​സ​ൻ​സ് ഉ​ണ്ടെ​ന്നും ജോ​ബ് ക​ൺ​സ​ൽ​ട്ട​ൻ​സി​യു​ണ്ടെ​ന്നും പ​റ​ഞ്ഞാ​ണ് ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്. ആ​സ്ട്രേ​ലി​യ​യി​ൽ ജോ​ലി ശ​രി​യാ​ക്കി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ല​ത​വ​ണ​ക​ളാ​യി ഗൂ​ഗി​ൾ പേ ​വ​ഴി 1,19,100 രൂ​പ ത​ട്ടി​യ കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​റ​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. 

തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി പിടിയിൽ

വൈ​പ്പി​ൻ: ത​പാ​ൽ വ​കു​പ്പി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടിയ യു​വ​തി അ​റ​സ്റ്റി​ൽ. എ​ള​ങ്കു​ന്ന​പ്പു​ഴ മാ​ലി​പ്പു​റം ക​ർ​ത്തേ​ടം വ​ലി​യ​പ​റ​മ്പി​ൽ വീ​ട്ടി​ൽ മേ​രി ഡീ​ന​യെ​യാ​ണ് (31) ഞാ​റ​ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​റ​ക്ക​ൽ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​നിൽനിന്ന്​ 10,50,000 രൂ​പ​യും ച​ക്യാ​ത്ത് സ്വ​ദേ​ശി​നി​യി​ൽ​നി​ന്ന്​ 8,00,000 രൂ​പ​യു​മാ​ണ് ഇ​വ​ർ ത​ട്ടി​യ​ത്. മേ​രി ഡീ​ന​ക്കെ​തി​രെ ക​ള​മ​ശ്ശേ​രി സ്റ്റേ​ഷ​നി​ൽ സ​മാ​ന കേ​സ് നി​ല​വി​ലു​ണ്ട്. ഞാ​റ​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ തോ​മ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ എ​സ്.​ഐ അ​ഖി​ൽ വി​ജ​യ​കു​മാ​ർ, എ​സ്.​സി.​പി.​ഒ ഉ​മേ​ഷ്, സി.​പി.​ഒ​മാ​രാ​യ വി.​കെ. രെ​ഗേ​ഷ്, കെ.​സി. ദി​വ്യ, കെ.​സി. ഐ​ശ്വ​ര്യ, കെ. ​വേ​ണു എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Job offer scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-02 06:19 GMT